പ്രചരിക്കുന്നത് വ്യാജം; പ്രശസ്ത ഈജിപ്ഷ്യന്‍ സംഗീത സംവിധായകന്‍ ഒമര്‍ ഖൈരത്തിന്റെ പരിപാടി ദോഹയില്‍ ഇല്ല

1q 20

ദോഹ: പ്രശസ്ത ഈജിപ്ഷ്യന്‍ സംഗീത സംവിധായകന്‍ ഒമര്‍ ഖൈരത്ത് ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ (ക്യുഎന്‍സിസി) പരിപാടി അവതരിപ്പിക്കുമെന്ന് അവകാശപ്പെടുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് അധികൃതര്‍. പരിപാടിയുടെ പേരില്‍ സോഷ്യല്‍മീഡിയയില്‍ പരസ്യങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് അധികൃതര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
ഒമര്‍ ഖൈരത്ത് തങ്ങളുടെ വേദിയില്‍ പരിപാടി അവതരിപ്പിക്കുമെന്ന വാര്‍ത്ത ക്യുഎന്‍സിസി ഔദ്യോഗികമായി നിഷേധിച്ചു. അംഗീകൃത ടിക്കറ്റിംഗ് ബോക്‌സ് ഓഫീസ് വില്‍പ്പന കേന്ദ്രമാണെന്ന് അവകാശപ്പെടുന്ന ‘ടിക്കറ്റിംഗ് ബോക്സ് ഓഫീസ്’ എന്ന വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വ്യാജ പ്രചരണം നടക്കുന്നത്. വ്യാജ ലിങ്കുകളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് ആളുകളുടെ ഐഡന്റിറ്റിയും പണവും മോഷ്ടിക്കാന്‍ ഇത്തരത്തിലുള്ള വ്യാജ അക്കൗണ്ടുകളുടെ നടത്തിപ്പുകാര്‍ ശ്രമിക്കുകയാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഏപ്രില്‍ 11 ന് അല്‍ മയാസ തിയേറ്ററില്‍ ക്യുഎന്‍സിസിയുടെ സംഗീത പരിപാടി നടക്കുമെന്നാണ് പ്രചരണം. ഇത് വ്യാജമാണെന്നും ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ക്യുഎന്‍സിസി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading