കുവൈത്ത് സിറ്റി: സെന്‍ട്രല്‍ ജയിലില്‍ മകനെ സന്ദര്‍ശിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ കൈമാറാന്‍ ശ്രമിച്ച അമ്മ അറസ്റ്റില്‍. ഫോണ്‍ കൈമാറാനുള്ള ശ്രമം ജയില്‍ സുരക്ഷാ വകുപ്പിലെ വനിതാ ഇന്‍സ്‌പെക്ടര്‍മാര്‍ പരാജയപ്പെടുത്തി. രണ്ട് മൊബൈല്‍ ഫോണുകളും രണ്ട് ചാര്‍ജറുകളും ജയിലിനുള്ളില്‍ കടത്താനുള്ള നീക്കമാണ് തടഞ്ഞത്.
മകനെ കാണാനായി ജയിലില്‍ എത്തിയ വയോധികയായ മാതാവ് ഇന്‍സ്‌പെക്ഷന്‍ ഏരിയയില്‍ എത്തിയപ്പോള്‍ പരിഭ്രാന്തയായി കാണപ്പെട്ടു. ഇതേത്തുടര്‍ന്ന് വനിതാ ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധന നടത്താന്‍ ശ്രമിക്കുകയും വയോധിക പരിശോധനയെ എതിര്‍ക്കുകയും അനുവദിക്കില്ലെന്ന് വാശി പിടിക്കുകയും ചെയ്തു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സമഗ്രമായ നത്തിയ തിരച്ചിലില്‍ ഫോണുകളും ചാര്‍ജറുകളും കണ്ടെത്തുകയായിരുന്നു. തുടര്‍നടപടികള്‍ക്കായി വയോധികയെ ബന്ധപ്പെട്ട അന്വേഷണ അധികാരികള്‍ക്ക് കൈമാറി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
