തിരുവനന്തപുരം: ദേശീയ ദുരന്തനിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി ഏപ്രില്‍ 11-ന് മോക്ക് ഡ്രില്‍ സംഘടിപ്പിക്കും. സംസ്ഥാനതല ചുഴലിക്കാറ്റിന്റെയും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായാണ് മോക്ക് ഡ്രില്‍ നടത്തുന്നത്.
സംസ്ഥാനത്തുടനീളമുള്ള 13 ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട 26 സ്ഥലങ്ങളില്‍ ഒരേ സമയം മോക്ക് ഡ്രില്‍ സംഘടിപ്പിക്കും. ദുരന്ത പ്രതികരണ തയ്യാറെടുപ്പില്‍ നിര്‍ണായകമായ മോക്ക്ഡ്രില്‍ എക്സര്‍സൈസുകളിലൂടെ ഓരോ സംവിധാനങ്ങളും എത്രത്തോളം സജ്ജമാണെന്ന് പരിശോധിക്കും. പോരായ്മകളും കൂടുതല്‍ മെച്ചപ്പെടുത്താന്‍ ആവശ്യമായ നടപടികളും വിലയിരുത്തും. സംസ്ഥാന സര്‍ക്കാരിന്റെ നിലവിലെ ഉത്തരവിലെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായിട്ടാണ് മോക്ക് ഡ്രില്ലുകള്‍ സംഘടിപ്പിക്കുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
