നിമിഷപ്രയയ്ക്ക് വധശിക്ഷ ഉത്തരവ് വന്നെന്ന് ദുരൂഹ ഫോണ്‍ സന്ദേശം

nimisha priya

ഡല്‍ഹി: യെമനില്‍ വധശിക്ഷ വിധിച്ച് ജയിലില്‍ കഴിയുന്ന മലയാളിയായ നിമിഷപ്രയയുടെ വധശിക്ഷ നടപ്പിലാക്കാനുള്ള തീയതിയായെന്ന് ഫോണ്‍സന്ദേശം. വധശിക്ഷ നടപ്പിലാക്കാന്‍ തീയതി തീരുമാനിച്ചതായാണ് വനിതാ അഭിഭാഷകയുടെ ഫോണ്‍ സന്ദേശം. അമ്മയ്ക്ക് അയച്ച ഫോണ്‍ സന്ദേശത്തില്‍ നിമിഷപ്രിയയാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം വധശിക്ഷ നടപ്പാക്കാനുള്ള സന്ദേശം ജയില്‍ അധികൃതര്‍ക്ക് ലഭിച്ചെന്ന നിമിഷപ്രിയയുടെ ശബ്ദ സന്ദേശത്തില്‍ വ്യക്തതയില്ലെന്ന് നിമിഷപ്രിയയുടെ മോചനത്തിനായി യമനില്‍ ഇടപെടുന്ന സാമുവല്‍ പറഞ്ഞു. ജയിലിലേക്ക് ഒരു അഭിഭാഷക ഫോണ്‍ ചെയ്ത് അറിയിച്ചുവെന്നാണ് നിമിഷപ്രിയയുടെ ശബ്ദ സന്ദേശം.

യമനില്‍ ഇപ്പോള്‍ കോടതികള്‍ അവധിയാണെന്നും നിമിഷപ്രിയയുടെ സന്ദേശം ശരിയാണോ എന്ന് ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സാമുവല്‍ പറഞ്ഞു. ”അഭിഭാഷകനോട് സംസാരിച്ചെങ്കിലും വ്യക്തത കിട്ടിയില്ല. എന്നാല്‍ ഈദിന് ശേഷം എപ്പോള്‍ വേണമെങ്കിലും വധശിക്ഷ നടപ്പിലാക്കാന്‍ സാധ്യതയുണ്ട്. അടുത്തയാഴ്ച വളരെ നിര്‍ണായകമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading