ദോഹ: രാജ്യത്തെ മുന്‍നിര റിട്ടെയില്‍ വ്യാപാര ശൃംഖലയായ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ന്യൂ ഇയര്‍ ക്യാഷ് ഡ്രൈവ് മെഗാ പ്രമോഷന്റെ മൂന്ന് ഘട്ട നറുക്കെടുപ്പ് നടന്നു. 2025 ജനുവരി 4 നു തുടങ്ങി മാര്‍ച്ച് 22 വരെയുള്ള കാലയളവില്‍ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഏത് ഔട്ട്ലെറ്റുകളില്‍ നിന്നും (ഗ്രാന്‍ഡ് മാള്‍ ഏഷ്യന്‍ ടൗണ്‍, മെക്കയിന്‍സ്, ഗ്രാന്‍ഡ് എക്‌സ്പ്രസ്സ് ഷഹാനിയ, ഗ്രാന്‍ഡ് എക്‌സ്പ്രസ്സ് (ഷോപ് നമ്പര്‍ 91 & 170, പ്ലാസ മാള്‍), ഉമ്മു ഗര്‍ന്‍, അസീസിയ, എസ്ദാന്‍ മാള്‍ വുകൈര്‍) 50 റിയാലിനോ അതിനു മുകളിലോ പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിച്ച റാഫിള്‍ കൂപ്പണ്‍ വഴി എല്ലാ ഉപഭോക്താക്കളും ഈ സമ്മാനപദ്ധതിയില്‍ പങ്കാളികളായിരുന്നു.
ഗ്രാന്‍ഡ് ഏഷ്യന്‍ ടൗണ്‍ പരിസരത്തു നടന്ന ചടങ്ങില്‍ ഖത്തര്‍ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥന്‍ 11 വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. പത്ത് ഭാഗ്യശാലികള്‍ക്ക് 5,000 ഖത്തര്‍ റിയാല്‍ ക്യാഷ് പ്രൈസും ഒരാള്‍ക്ക് Jetour X 50 കാറും ആണ് സമ്മാനമായി നല്‍കുന്നത്. ഈ മെഗാ പ്രൊമോഷനില്‍ മൂന്ന് ഘട്ടങ്ങളിലായി നടന്ന നറുക്കെടുപ്പുകളിലൂടെ 30 ഭാഗ്യശാലികള്‍ക്ക് 5000 ഖത്തര്‍ റിയല്‍ ക്യാഷ് പ്രൈസും 3 പേര്‍ക്ക് ബമ്പര്‍ സമ്മാനമായി Jetour X 50 കാറും നല്‍കി ഗ്രാന്‍ഡ് മാള് ജൈത്ര യാത്ര തുടരുകയാണ്.
ഓരോ മൂന്നു മാസത്തിലും നടത്തുന്ന മെഗാ പ്രമോഷനുകളിലൂടെ കാറുകള്‍, സ്വര്‍ണ്ണ ബാറുകള്‍, ക്യാഷ് പ്രൈസുകള്‍ തുടങ്ങിയ ആവേശകരമായ റിവാര്‍ഡുകള്‍ നല്‍കിക്കൊണ്ട് ഒരുപാട് വിജയികളെ സൃഷ്ടിക്കാന്‍ ഗ്രാന്‍ഡ് മാളിന് സാധിച്ചിട്ടുണ്ട്. ഈ മെഗാ പ്രൊമോഷന്റെ ഭാഗമായ എല്ലാവര്ക്കും നന്ദി അറിയിക്കുന്നതോടൊപ്പം എല്ലാ ഉപഭോക്താക്കളും ഈ ആനുകൂല്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഐസിസി ഉപദേശക സമിതി അംഗം കൂടിയായ അഷ്റഫ് ചിറക്കല്‍ അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
