ഖത്തറില്‍ മൂന്ന് മാസമായി ഇന്ത്യന്‍ യുവാവ് തടവില്‍; മോചനത്തിനായി പ്രധാനമന്ത്രിയുടെ സഹായം തേടി മാതാപിതാക്കള്‍

1q 70

വഡോദര: ഖത്തറില്‍ തടവില്‍ കഴിയുന്ന ഇന്ത്യന്‍ യുവാവിന്റെ മോചനത്തിനായി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ (പിഎംഒ) ഇടപെടല്‍ ആവശ്യപ്പെട്ട് കുടുംബം. വഡോദര സ്വദേശിയായ അമിത് ഗുപ്തയെയാണ് ജനുവരി 1 മുതല്‍ സ്റ്റേറ്റ് സെക്യൂരിറ്റി കസ്റ്റഡിയിലെടുത്തത്. ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ ഐടി സര്‍വീസസ് ആന്‍ഡ് കണ്‍സള്‍ട്ടിംഗ് കമ്പനിയായ ടെക് മഹീന്ദ്രയിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു അമിത്. ഡാറ്റ മോഷണക്കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും യുവാവിനെ ഏകാന്ത തടവിലാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നും കുടുംബം ആരോപിച്ചു.

ഒഎന്‍ജിസിയില്‍ നിന്ന് വിരമിച്ച ചീഫ് എഞ്ചിനീയറായ പിതാവ് ജഗദീഷും അമ്മ പുഷ്പ ഗുപ്തയും മകന്റെ മോചനത്തിനായി വഡോദര എംപി ഹേമാങ് ജോഷിയെ കണ്ടു. 2013 ഓഗസ്റ്റ് മുതല്‍ അമിത് ഖത്തറിലാണ് താമസം. വിവാഹം കഴിച്ച ശേഷം അമിത് ഖത്തറില്‍ സ്ഥിരതാമസമാക്കിയതെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ജനുവരി 1 ന് കുടുംബ സമേതം റസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെയാണ് സുരക്ഷാ ഏജന്‍സി അമിതിനെ അറസ്റ്റ് ചെയ്തതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ഭര്‍ത്താവിന്റെ മോചനത്തിനായി അമിതിന്റെ ഭാര്യ ഖത്തറിലെ ഇന്ത്യന്‍ എംബസിയെ പലതവണ സമീപിച്ചിരുന്നു.

മകന്‍ ഞങ്ങളുടെ ഏക ആശ്രയമാണ്. എന്തുകൊണ്ടാണ് അദ്ദേഹത്തെ യാതൊരു കുറ്റവും ചുമത്താതെ തടവില്‍ വച്ചിരിക്കുന്നതെന്ന് അറിയണം. ഞങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോടും, വിദേശകാര്യ മന്ത്രാലയത്തോടും, ഇന്ത്യന്‍ എംബസിയോടും അപ്പീല്‍ നല്‍കിയെങ്കിലും ഒരു പ്രതികരണവും ലഭിച്ചില്ലെന്നും പിതാവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിഷയം പരിഗണിക്കുമെന്ന് എംപി മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading