ദോഹ: ഓ ഐ സി സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒലിവ് ഇന്റര്‍ നാഷനല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഇഫ്താര്‍ വിരുന്ന് നടത്തി. ആയിരത്തിയഞ്ഞൂറോളം പേര്‍ പങ്കെടുത്ത ഇഫ്താര്‍ സംഗമത്തില്‍ പ്രമുഖ പണ്ഡിതന്‍ മജീദ് ഹുദവി റമസാന്‍ ദിന സന്ദേശം നല്‍കി. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ: ബി ആര്‍ എം ഷെഫീര്‍ മുഖ്യാതിഥിയായിരുന്നു. സ്വന്തം വിശ്വാസങ്ങളിലുറച്ച് നിന്ന് അപരന്റെ വിശ്വാസങ്ങളെ ബഹുമാനിക്കാനും, സഹവര്‍ത്തിത്വം പുലര്‍ത്താനും മനുഷ്യര്‍ക്ക് കഴിയണം, എല്ലാവിശ്വാസങ്ങളും എല്ലാമതങ്ങളും എല്ലാ മനുഷ്യരും പരസ്പര സ്‌നേഹത്തോടും ബഹുമാനത്തോടും സഹിഷ്ണതയോടും ജീവിക്കുന്ന കേരളം ഇന്ത്യക്ക് വലിയ മാതൃകയാണെന്നും ബി ആര്‍ എം ഷെഫീര്‍ തന്റെ സന്ദേശ പ്രസംഗത്തില്‍ പറഞ്ഞു.
ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെ വിവിധ മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. എബിഎന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനും നോര്‍ക്ക റൂട്‌സ് ഡയറക്ടറുമായ ജെ കെ മേനോന്‍, ഐ സി ബി ഫ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ കെ എസ് പ്രസാദ്, ഐ സി സി മുന്‍ പ്രസിഡന്റ് മിലന്‍ അരുണ്‍, ഐ സി ബി എഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, അപെക്‌സ് ബോഡി മാനേജിങ് കമ്മിറ്റി അംഗങ്ങളായ മിനി സിബി, ഇര്‍ഫാന്‍ അന്‍സാരി, അനു ശര്‍മ്മ, മാധ്യമ പ്രതിനിധികള്‍ ,ഇന്ത്യന്‍ കമ്മ്യൂണിറ്റി ലീഡേഴ്സ് ആയ ആഷിക് അഹമ്മദ്, ചന്ദ്രശേഖര്‍ അങ്ങാടി, കെ ബി ഫ് ഖത്തര്‍ പ്രസിഡണ്ട് അജി കുര്യാക്കോസ്, എന്‍ജിനീയേഴ്‌സ് ഫോറം പ്രസിഡണ്ട് ആഷിക്ക് അഹമ്മദ്, ഷെജി വെളിയകത്ത്, രജനി മൂര്‍ത്തി, മന്‍സൂര്‍ മൊയ്ദീന്‍, ദേവേന് ദേര്ത്തകര്‍, പ്രിയ ബേദി, ബാല കൃഷ്ണ മൂര്‍ത്തി, ദൊരൈസ്വാമി കുപ്പന്‍, ശ്രീരാജ വിജയന്‍ എന്നിവര്‍ പങ്കെടുത്തു.
ഓ ഐ സി സി ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സമീര്‍ ഏറാമല ഉദ്ഘാടനം നിര്‍വ്വഹിച്ച പൊതു സമ്മേളനത്തില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ജീസ്സ് ജോസഫ് അധ്യക്ഷത വഹിച്ചു. സംഘടനകാര്യ ജനറല്‍ സെക്രട്ടറി ശ്രീജിത്ത് എസ് നായര്‍ സ്വാഗതം ആശംസിച്ചു. ജോര്‍ജ് അഗസ്റ്റിന്‍ (ട്രഷറര്‍),യൂത്ത് വിംഗ് പ്രസിഡന്റ് നദീം മാനാര്‍,നിയാസ് ചെരുപ്പത്ത്,നിഹാസ് കൊടിയേരി,ജോണ്‍ഗില്‍ബര്‍ട്ട്, അഡ്വ: സുനില്‍ കുമാര്‍,നാസര്‍ വടക്കേക്കാട്, ജൂട്ടാസ്‌പോള്‍,നൗഷാദ് ടി കെ, മാഷിക്ക് മുസ്തഫ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. കണ്‍വീനര്‍ ഷംസുദീന്‍ ഇസ്മായില്‍ നന്ദി അറിയിച്ചു. സെന്‍ട്രല്‍കമ്മറ്റി ഭാരവാഹികള്‍, വിവിധ ജില്ലാ പ്രസിഡന്റുമാര്‍ , ജനറല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
