കറാച്ചി: അറബിക്കടലില്‍ കറാച്ചി തീരത്തിന് സമീപം ഭൂകമ്പം ഉണ്ടായതായി റിപ്പോര്‍ട്ട്. കറാച്ചി തീരത്ത് നിന്ന് 15 കിലോമീറ്ററോളം അകലെയായി ശനിയാഴ്ച രാവിലെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്. രാവിലെ 10.55ഓടെയായിരുന്നു.
റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രതയോടെയാണ് ഭൂകമ്പം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി വെബ്‌സൈറ്റില്‍ രേഖപ്പെടുത്തി. അതേസമയം ഭൂകമ്പവുമായി ബന്ധപ്പെട്ട് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ദ്വാരകയില്‍ നിന്ന് 484 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പം ഉണ്ടായത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
