ഭൗമ മണിക്കൂര്‍; ഖത്തറില്‍ ഇന്ന് ഒരു മണിക്കൂര്‍ നേരത്തേക്ക് എല്ലാ ലൈറ്റുകളും ഓഫ് ചെയ്യണമെന്ന് ആഹ്വാനം

1q 66

ദോഹ: ഈ വര്‍ഷത്തെ ഭൗമ മണിക്കൂറിനോട് അനുബന്ധിച്ച് ഇന്ന്, മാര്‍ച്ച് 22 ന് പ്രാദേശിക സമയം രാത്രി 8:30 ന് ഒരു മണിക്കൂര്‍ ലൈറ്റുകള്‍ ഓഫ് ചെയ്യണമെന്ന് ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്‍ (കഹ്റാമ) പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനാണിത്. ഇന്ന് രാത്രി 8:30 മുതല്‍ 9:30 വരെ ലൈറ്റ് അണയ്ക്കണമെന്ന് കഹ്‌റാമ താമസക്കാരോടും പൗരന്മാരോടും അഭ്യര്‍ത്ഥിച്ചു. ‘വൈദ്യുതി സംരക്ഷിക്കുന്നതിന്റെയും ദോഷകരമായ കാര്‍ബണ്‍ ഉദ്വമനം കുറയ്ക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിന് ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര പരിപാടിയുടെ ഭാഗമായാണ് എര്‍ത്ത്അവര്‍, ഭൗമ മണിക്കൂര്‍ ആചരിക്കുന്നത്. കഹ്‌റാമ ഔദ്യോഗിക സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഖത്തറില്‍, കോര്‍ണിഷിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുമുള്ള പ്രശസ്തമായ കെട്ടിടങ്ങള്‍ ഭൗമ മണിക്കൂറിനെ പിന്തുണച്ച് ലൈറ്റുകള്‍ അണയ്ക്കും. ലോകമെമ്പാടും ഇന്ന് ലൈറ്റുകള്‍ അണച്ച് ഭൗമ മണിക്കൂര്‍ ആചരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading