ദോഹ: റമദാനിലെ അവസാന പത്ത് ദിവസങ്ങളില്‍ ഇഅ്തികാഫ് അനുഷ്ഠിക്കുന്നതിനായി രാജ്യത്തുടനീളമുള്ള 205 പള്ളികളെ സജ്ജമാക്കിയതായി എന്‍ഡോവ്മെന്റ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്സ് (ഔഖാഫ്) മന്ത്രാലയം. ഇഅ്തികാഫ് അനുഷ്ഠിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ നിയമാനുസൃതവും ആത്മീയവുമായ രീതിയില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രാലയം പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
ഇഅ്തികാഫ് അനുഷ്ഠിക്കുന്ന വ്യക്തികള്‍ക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം. എന്നാല്‍ 18 വയസ്സിന് താഴെയുള്ളവര്‍ക്ക് കുറഞ്ഞത് 8 വയസ്സ് പ്രായമുണ്ടെങ്കില്‍ ഒരു രക്ഷിതാവിനൊപ്പം പങ്കെടുക്കാം.
വ്യക്തിശുചിത്വം പാലിക്കേണ്ടതിന്റെയും നിയുക്ത ഇഅ്തികാഫ് മേഖലകളുടെ ശുചിത്വം ഉറപ്പാക്കേണ്ടതിന്റെയും പ്രാധാന്യവും മന്ത്രാലയം വ്യക്തമാക്കി. പള്ളികളെ ബഹുമാനിക്കണം, മറ്റുള്ളവരെ ശല്യപ്പെടുത്തുന്ന പ്രവൃത്തികള്‍ ഒഴിവാക്കണമെന്നും മന്ത്രാലയം വിശ്വാസികളോട് ആവശ്യപ്പെട്ടു.
പള്ളികളുടെ പവിത്രതയും ഭംഗിയും സംരക്ഷിക്കുന്നതിനായി ചുവരുകളിലോ തൂണുകളിലോ മറ്റ് പള്ളി ഘടനകളിലോ വസ്ത്രങ്ങള്‍ തൂക്കിയിടുന്നത് നിരോധിച്ചിട്ടുണ്ട്. പള്ളി ഭരണകൂടം നിശ്ചയിച്ചിട്ടുള്ള ഉറങ്ങാനും ഭക്ഷണം കഴിക്കാനും നിയുക്ത സ്ഥലങ്ങള്‍ മാത്രമേ വിശ്വാസികള്‍ക്ക് ഉപയോഗിക്കാവൂ എന്നും നിര്‍ദ്ദേശിച്ചു. കൂടാതെ, പള്ളികളില്‍ സ്ത്രീകള്‍ക്ക് ഇഅതികാഫ് അനുവദനീയമല്ലെന്നും മന്ത്രാലയം ആവര്‍ത്തിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
