ദോഹ: ട്വിറ്റര്‍ എന്നറിയപ്പെട്ടിരുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സ് പണിമുടക്കി. ഇന്ന്, 2025 മാര്‍ച്ച് 10 തിങ്കളാഴ്ച ആഗോള തലത്തില്‍ എക്‌സ് പ്രവര്‍ത്തിക്കുന്നതിന് വലിയ തടസ്സം നേരിട്ടു. ലോഗിന്‍ ആയില്ല.
‘Something went wrong. Try reloading’ എന്നായിരുന്നു വെബ്സൈറ്റ് ആക്സസ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ മിക്ക ഉപയോക്താക്കള്‍ക്കും ലഭിച്ച നിര്‍ദ്ദേശം. വെബ്സൈറ്റ് റീലോഡ് ചെയ്യാനും സന്ദര്‍ശിക്കാനും കഴിയാത്ത അവസ്ഥയാണ്. ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രശ്നങ്ങള്‍ ‘എക്സ്’ ആപ്ലിക്കേഷന്‍, വെബ്സൈറ്റ്, സെര്‍വര്‍ കണക്ഷന്‍ എന്നിവയിലായിരുന്നു.
അതേസമയം തടസ്സത്തിന്റെ കാരണത്തെക്കുറിച്ച് എക്സില്‍ നിന്നോ സിഇഒ എലോണ്‍ മസ്‌കില്‍ നിന്നോ ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തുവന്നിട്ടില്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
