ഒമാനില്‍ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരന്‍, കേരളത്തിലേക്ക് മയക്കുമരുന്ന് കടത്ത്, നാട്ടിലെത്തിയ മലപ്പുറം സ്വദേശി അറസ്റ്റില്‍

1q 14

മലപ്പുറം: കൊച്ചി വിമാനത്താവളം വഴിയുള്ള ലഹരി കടത്തിന്റെ മുഖ്യസൂത്രധാരന്‍ പൊലീസ് പിടിയില്‍. മലപ്പുറം നെടിയിരുപ്പ് സ്വദേശി ആഷിക് (27) ആണ് പിടിയിലായത്. പശ്ചിമ കൊച്ചിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന എംഡിഎംഎയും ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടിയ സംഘത്തിലെ പ്രധാന പ്രതിയാണ് ഇയാള്‍. ഒമാനില്‍ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായ പ്രതി മയക്കുമരുന്ന് കടത്ത് ആസൂത്രണം ചെയ്ത് പലരിലൂടെയും കേരളത്തിലേക്ക് എത്തിക്കുകയായിരുന്നു. എയര്‍ കഗാര്‍ഗോ വഴിയും വിദേശത്ത് നിന്ന് മയക്കുമരുന്ന് കേരളത്തില്‍ എത്തിച്ചിട്ടുണ്ട്.

ജനുവരിയില്‍ കൊച്ചിയില്‍ നടത്തിയ റെയ്ഡില്‍ വന്‍ മയക്കുമരുന്ന് ശേഖരവുമായി മഹാരാഷ്ട്ര സ്വദേശിനിയായ യുവതിയെയും മട്ടാഞ്ചേരി ഫോര്‍ട്ട് കൊച്ചി സ്വദേശികളായ അഞ്ച് യുവാക്കളെയും പൊലീസ് പിടികൂടിയിരുന്നു. ഇവരില്‍നിന്ന് കണ്ടെത്തിയ എംഡിഎംഎയ്ക്ക് മാത്രം വിപണിയില്‍ 44 ലക്ഷത്തിലധികം രൂപ വിലയുണ്ട്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കൊച്ചി വിമാനത്താവളത്തിലൂടെയാണ് ലഹരിക്കടത്ത് നടക്കുന്നതെന്ന് പൊലീസ് മനസ്സിലാക്കുകും മയക്കുമരുന്ന് കൊച്ചിയില്‍ എത്തിച്ചിരുന്ന രണ്ട് പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അവരില്‍ നിന്നാണ് ലഹരി കടത്തിന്റെ ഉറവിടം കണ്ടെത്താനായത്.

ആഷിക് നാട്ടിലെത്തിയ വിവരം അറിഞ്ഞു മട്ടാഞ്ചേരിയില്‍ നിന്നുള്ള പോലീസ് സംഘം മലപ്പുറത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെ കേസിലെ പ്രതികളായ ഒന്‍പത് പേരും അറസ്റ്റിലായി. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒമാനില്‍ ജോലി ചെയ്യുകയാണ് ആഷിക്. ഭക്ഷ്യവസ്തുക്കളിലും ഫ്‌ളാസ്‌കുകളിലും ഒളിപ്പിച്ചായിരുന്നു എംഡിഎംഎ കടത്തിയിരുന്നതെന്നാണ് വിവരം. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലും മയക്കുമരുന്ന് കണ്ടെത്തിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading