തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസില്‍ പ്രതി അഫാന്റെ വക്കാലത്തില്‍ നിന്ന് അഡ്വക്കേറ്റ് കെ ഉവൈസ് ഖാന്‍ ഒഴിഞ്ഞു. ആര്യനാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായ ഉവൈസ് ഖാന്‍ അഫാന്റെ കേസ് ഏറ്റെടുത്തതിനെതിരെ കെപിസിസി നേതൃത്വത്തിന് പരാതി കിട്ടിയിരുന്നു. കോണ്‍ഗ്രസിന് അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി പ്രസിഡന്റിന് പരാതി നല്‍കിയത്. കേസില്‍ ഹാജരാകുന്നതില്‍ നിന്ന് ഉവൈസിനെ വിലക്കണമെന്നായിരുന്നു പരാതി. പിന്നാലെയാണ് വക്കാലത്ത് ഒഴിഞ്ഞതായി അഡ്വക്കേറ്റ് അറിയിച്ചത്.
അതിനിടെ, രാവിലെ ആറരയോടെ അഫാന്‍ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ തല കറങ്ങി വീണു. രക്തസമ്മര്‍ദത്തിലെ വ്യതിയാനമാണ് കുഴഞ്ഞുവീഴാനുള്ള കാരണമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ കാര്യമായ ആരോഗ്യ പ്രശ്‌നമില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അഫാനെ പാങ്ങോട് സ്റ്റേഷനിലേക്ക് തിരിച്ചെത്തിച്ചു.
ഇന്ന് അഫാനുമായി തെളിവെടുപ്പ് നടത്താനിരിക്കെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മുത്തശ്ശി സല്‍മാബീവിയുടെ കുടുംബവീട്ടിലും ആഭരണം വിറ്റ ധനകാര്യ സ്ഥാപനത്തിലും ആയുധം വാങ്ങിയ കടയില്‍ ഉള്‍പ്പടെ എത്തിച്ച് ആദ്യം തെളിവെടുപ്പ് നടത്തും. പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്ന പ്രതിയെ മൂന്ന് ദിവസത്തേക്ക് ഇന്നലെ പാങ്ങോട് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇന്നലെ രാത്രി നടത്തിയ ചോദ്യം ചെയ്യലിലും കൊലപാതകത്തിലേക്ക് നയിച്ചത് കടബാധ്യതയെന്ന മൊഴി അഫാന്‍ ആവര്‍ത്തിച്ചു. സല്‍മാ ബീവിയോട് പലതവണ സഹായം ചോദിച്ചിരുന്നു. മാലയടക്കം നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. അത് നല്‍കാത്തതിനാലാണ് കൊലപ്പെടുത്തിയതന്നാണ് പറയുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
