ഖത്തറില്‍ ഹോണ്ട പൈലറ്റ് 2023- 24 മോഡല്‍ വാഹനങ്ങള്‍ തിരിച്ചുവിളിച്ചു

honda

ദോഹ: ഖത്തറില്‍ ഹോണ്ട പൈലറ്റ്, 2023- 2024 മോഡല്‍ വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നതായി ാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. വാഹനമോടിക്കുമ്പോള്‍ എഞ്ചിന്‍ MIL അസാധാരണമായി ഡയഗ്‌നോസ്റ്റിക് ട്രബിള്‍ കോഡ് P061B (PCM ഇന്റേണല്‍ മാല്‍ഫങ്ഷന്‍) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഖത്തറിലെ ഹോണ്ട ഡീലര്‍ഷിപ്പായ ഡൊമാസ്‌കോ ദോഹ മാര്‍ക്കറ്റിംഗ് സര്‍വീസസ് കമ്പനിയുമായി സഹകരിച്ച് വാഹനത്തിന്റെ 2023-2024 ഹോണ്ട പൈലറ്റ് മോഡലുകള്‍ തിരിച്ചുവിളിക്കുന്നതായാണ് മന്ത്രലായം അറിയിച്ചത്.

ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും വാഹന തകരാറുകളും അറ്റകുറ്റപ്പണികളും കാര്‍ ഡീലര്‍മാര്‍ പിന്തുടരുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് മന്ത്രാലയം അറിയിച്ചു. വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍ ഡീലറുമായി ഏകോപിപ്പിക്കുകയും ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുകയും ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading