റിയാദ്: സൗദി വിദ്യാഭ്യാസ മന്ത്രാലയം വരുന്ന അധ്യയന വര്‍ഷത്തേക്കുള്ള 10,494 അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌കൂള്‍ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ആവശ്യമായ പ്രത്യേക വിഷയങ്ങളിലെ ബിരുദധാരികളെ ലക്ഷ്യമിട്ടാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. സ്‌പെഷ്യല്‍ കോണ്‍ട്രാക്റ്റിംഗ് രീതിയിലാണ് നിയമനം. ജദാരത്ത് നാഷണല്‍ എംപ്ലോയ്മെന്റ് പ്ലാറ്റ്ഫോം വഴിയാണ് നിയമനം നടക്കുന്നത്.
2025 മാര്‍ച്ച് 7 വെള്ളിയാഴ്ച മുതല്‍ അപേക്ഷകള്‍ അയക്കാം. മാര്‍ച്ച് 12, ബുധനാഴ്ചയാണ് അപേക്ഷ അയക്കേണ്ട അവസാന തീയതി. അതേസമയം വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് 14 വെള്ളിയാഴ്ച മുതല്‍ മാര്‍ച്ച് 19, ബുധനാഴ്ച വരെ അപേക്ഷിക്കാം. സിവില്‍ സര്‍വീസിന്റെ ഹ്യൂമന്‍ റിസോഴ്സ് ചട്ടക്കൂടിന്റെ എക്സിക്യൂട്ടീവ് നിയന്ത്രണങ്ങള്‍ പ്രകാരമാണ് റിക്രൂട്ട്മെന്റ് പ്രക്രിയ നടത്തുന്നത്. വിവിധ വിഷയങ്ങളില്‍ ഒഴിവുകളുണ്ട്.
അപേക്ഷകളില്‍ നിന്ന് തിരഞ്ഞെടുത്ത ഉദ്യോഗാര്‍ത്ഥികളുടെ ആദ്യ ലിസ്റ്റ് മാര്‍ച്ച് 23 ഞായറാഴ്ച പ്രഖ്യാപിക്കും, തുടര്‍ന്ന് നേരിട്ടുള്ള അഭിമുഖങ്ങളും ഡോക്യുമെന്റ് വെരിഫിക്കേഷനും ഏപ്രില്‍ 29 ചൊവ്വാഴ്ച (1 ദു അല്‍ ഖിദാ 1446) നിയുക്ത വിദ്യാഭ്യാസ വകുപ്പ് ഓഫീസുകളില്‍ നടത്തും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
