ദോഹ: ഖത്തറില്‍ ഇനി മുതല്‍ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മെട്രാഷ് ആപ്പിലൂടെ കൈമാറ്റം ചെയ്യാന്‍ സാധിക്കും. ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
മെട്രാഷ് ആപ്ലിക്കേഷനിലെ ഹോം പേജില്‍ കാണുന്ന ട്രാഫിക് സര്‍വീസസ് എന്ന ഓപ്ഷനിലൂടെയാണ് സേവനം ലഭ്യമാകുന്നത്. അതില്‍ നിന്ന് വെഹിക്കിള്‍സ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കാം. അതിന് ശേഷം ഓണര്‍ഷിപ്പ് ട്രാന്‍സ്ഫര്‍ തിരിഞ്ഞെടുത്ത് ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാന്‍ കഴിയും.
അതേസമയം ചില വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. അത് പൂരിപ്പിച്ച ശേഷം വാഹനം വാങ്ങുന്ന ആള്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിക്കും. അതില്‍ ട്രാന്‍സ്ഫര്‍ അപ്രൂവല്‍ നല്‍കണം. ശേഷം വില്‍ക്കുന്ന വ്യക്തി സര്‍വീസ് ഫീസ് അടച്ച് കൈമാറ്റം പൂര്‍ത്തിയാക്കാം.
എന്നാാല്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സാധുതയുള്ളതാണെന്നും വാഹനത്തിന് ട്രാഫിക് ലംഘനങ്ങളൊന്നും ഇല്ലെന്നും ഉറപ്പാക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
