ദോഹ: ഖത്തറില്‍ സ്വകാര്യ സ്‌കൂളുടെ റമദാന്‍ സമയക്രമത്തില്‍ ആശങ്ക പ്രകടിപ്പിച്ച് രക്ഷിതാക്കള്‍. റമദാന്‍ മാസത്തില്‍ രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളുടെ സമയക്രമം മന്ത്രാലയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്വകാര്യ സ്‌കൂളുകളുടെ സമയക്രമം സംബന്ധിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നത്.
സര്‍ക്കാര്‍ സ്‌കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളും രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 12 വരെ പ്രവര്‍ത്തിക്കുമെന്ന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) അറിയിച്ചു. ഈ കാലയളവില്‍ അഡ്മിനിസ്‌ട്രേറ്റീവ്, ടീച്ചിംഗ് സ്റ്റാഫ് രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ പ്രവര്‍ത്തിക്കും. ഈ സമയക്രമീകരണങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക് നേട്ടം ഉറപ്പാക്കാനും വിശുദ്ധ മാസത്തിന്റെ പ്രത്യേക സ്വഭാവം പരിഗണിക്കാനും ലക്ഷ്യമിടുന്നതാണ് തീരുമാനം.
അതേസമയം ഖത്തറിലെ സ്വകാര്യ സ്‌കൂളുകള്‍ ഈ സമയക്രത്തില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് വിവരം. ചില സ്വകാര്യ സ്‌കൂളുകളില്‍ സാധാരണ പ്രവര്‍ത്തന സമയത്തില്‍ നാമമാത്രമായ വ്യത്യാസം മാത്രമേ കാണൂ. അതിനാല്‍ സ്‌കൂള്‍ സമയങ്ങളിലെ ഈ റമദാന്‍ മാസത്തിലെ ദൈനംദിന ദിനചര്യകളെ ബാധിക്കുമെന്നും രക്ഷിതാക്കള്‍ ആശങ്ക പ്രകടിപ്പിക്കുന്നു. ദി പെനിന്‍സുല പത്രം നടത്തിയ സര്‍വേയിലാണ് രക്ഷിതാക്കള്‍ ആശങ്ക അറിയിച്ചത്.
”സ്വകാര്യ സ്‌കൂളുകളുടെ റമദാന്‍ സമയങ്ങളില്‍ നിങ്ങള്‍ തൃപ്തനാണോ?” എന്നതായിരുന്നു ചോദ്യം. 150-ലധികം അഭിപ്രായങ്ങള്‍ അവലോകനം ചെയ്തതില്‍ ഭൂരിപക്ഷം പേരും കാര്യമായ ആശങ്കകളും നിരാശകളും രേഖപ്പെടുത്തി. പല രക്ഷിതാക്കളുടെയും ആശങ്കയുടെ പ്രധാന കാരണം അവരുടെ ഗതാഗത ഷെഡ്യൂളുകള്‍ തടസ്സപ്പെടുത്തുന്നതാണ്. കുട്ടികളുടെ ഡ്രോപ്പ്-ഓഫുകളുടെയും പിക്ക്-അപ്പുകളുടെയും കാര്യത്തിലാണ് ആശങ്ക.
ഗതാഗത പ്രശ്നങ്ങള്‍ക്ക് പുറമേ, കനത്ത ട്രാഫിക്, ഉറക്കക്കുറവ്, ജീവിതശൈലി മാറ്റങ്ങള്‍ തുടങ്ങിയ ആശങ്കകളും ചില രക്ഷിതാക്കള്‍ പരാമര്‍ശിച്ചു. അതേസമയം ചില സ്വകാര്യ സ്‌കൂളുകള്‍ നിശ്ചയിച്ച സ്‌കൂള്‍ സമയത്തില്‍ നിരവധി രക്ഷിതാക്കള്‍ സംതൃപ്തി രേഖപ്പെടുത്തി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
