ദോഹ: ഖത്തറിൽ മേഴ്‌സിഡസ് എസ് ക്ലാസ്സ് 2021 മോഡൽ വാഹനം തിരിച്ചുവിളിക്കുന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം. വാഹനത്തിന്റെ ഇലക്ട്രിക്കൽ സിസ്റ്റം ബാറ്ററി സോഫ്‌റ്റ്‌വെയറിന് അനുയോജ്യമല്ലാത്തതിനാലാണ് തിരികെ വിളിക്കുന്നത്. രാജ്യത്തെ മെഴ്‌സിഡസ് ഡീലർഷിപ്പായ നാസർ ബിൻ ഖാലിദ് ആൻ്റ് സൺസ് ഓട്ടോമൊബൈൽസുമായി സഹകരിച്ചാണ് മെഴ്‌സിഡസ് എസ്-ക്ലാസ് 2021 മോഡൽ തിരികെ വിളിക്കുന്നതെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.
ഈ കോൺഫിഗറേഷനിൽ പിന്തുണയ്‌ക്കാത്ത ബാറ്ററി സോഫ്റ്റ്‌വെയർ തെറ്റായി ഡൗൺലോഡ് ചെയ്‌തത് വാഹനങ്ങളുടെ തകരാറുകൾക്ക് കാരണമായേക്കും. അറ്റകുറ്റപ്പണികളുടെ തുടർനടപടികൾക്കായി ഡീലറുമായി സഹകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
