ഖത്തറിലെ ഹെല്‍ത്ത് സെന്ററുകളുടെ റമദാന്‍ പ്രവര്‍ത്തി സമയം പ്രഖ്യാപിച്ചു

qatar phcc

ദോഹ: ഖത്തര്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ (പിഎച്ച്‌സിസി) വിശുദ്ധ റമദാന്‍ മാസത്തില്‍ ആരോഗ്യ കേന്ദ്രങ്ങളിലെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു. രാജ്യത്തെ 31 ഹെല്‍ത്ത് സെന്ററുകളില്‍ ഭൂരിഭാഗവും രണ്ട് ഷിഫ്റ്റ് സംവിധാനത്തില്‍ (രാവിലെയും വൈകുന്നേരവും) പ്രവര്‍ത്തിക്കും.

ഞായറാഴ്ച മുതല്‍ വ്യാഴം വരെ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെയും വൈകുന്നേരം 4 മുതല്‍ 12 വരെയും രണ്ട് ഷിഫ്റ്റുകളിലായി ഫാമിലി മെഡിസിനും സപ്പോര്‍ട്ട് സേവനങ്ങളും ലഭ്യമാകുമെന്ന് പിഎച്ച്‌സിസി അറിയിച്ചു. അല്‍ വക്ര ഹെല്‍ത്ത് സെന്റര്‍ (എച്ച് സി) രാവിലെ 9 മുതല്‍ അര്‍ധരാത്രി 12 വരെ (9am – 12am) തുടര്‍ച്ചയായി പ്രവര്‍ത്തിക്കും.

അല്‍ വക്ര എച്ച്സിയിലെ ദന്ത പരിചരണ സേവനങ്ങള്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെയും വൈകുന്നേരം 7 മുതല്‍ 12 വരെയും പ്രവര്‍ത്തിക്കും.

സൗത്ത് വക്ര, അല്‍ മഷാഫ്, അല്‍ തുമാമ, എയര്‍പോര്‍ട്ട് , ഉം ഗുവൈലിന, ഒമര്‍ ബിന്‍ അല്‍ ഖത്താബ്, റൗദത്ത് അല്‍ ഖൈല്‍, അല്‍ സദ്ദ്, വെസ്റ്റ് ബേ, അല്‍ ഷീഹാനിയ, അല്‍ വജ്ബ, മുഐതര്‍, അല്‍ ഖോര്‍, അബു നഖ്ല, മെസൈമീര്‍, അല്‍ വാബ്, അബൂ ബക്കര്‍ അല്‍ സിദ്ദിഖ്, അല്‍ റയ്യാന്‍, ഉം അല്‍ സെനീം, അല്‍ റുവൈസ്, ലീബൈബ്, അല്‍ ദായെന്‍, ഉം സലാല്‍, മദീനത്ത് ഖലീഫ, ഖത്തര്‍ യൂണിവേഴ്‌സിറ്റി, ഗറാഫത്ത് അല്‍ റയ്യാന്‍ തുടങ്ങിയ ഹെല്‍ത്ത് സെന്ററുകള്‍ പ്രവര്‍ത്തിക്കും. ഇവിടങ്ങളില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെയും വൈകുന്നേരം 4 മുതല്‍ 12 വരെയും ഫാമിലി മെഡിസിനും സഹായ സേവനങ്ങളും ലഭ്യമാകും. ഈ കേന്ദ്രങ്ങളില്‍ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12 വരെ ഡെന്റല്‍ സേവനവും ലഭിക്കും.

അല്‍ കരാന ഹെല്‍ത്ത് സെന്ററില്‍ ഡെന്റല്‍ സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെയും വൈകുന്നേരം 4 മുതല്‍ രാത്രി 9 വരെയും ലഭ്യമാകും. അല്‍ ജുമൈലിയ ഹെല്‍ത്ത് സെന്ററില്‍ ഡെന്റല്‍ ക്ലിനിക്ക് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ രാവിലെ 9 മുതല്‍ 12 വരെയും രാത്രി 8 മുതല്‍ 10 വരെയും ലഭ്യമാകും. അല്‍ കാബന്‍, ലെഗൈ്വരിയ ഹെല്‍ത്ത് സെന്ററുകളില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ മാത്രമേ സേവനങ്ങള്‍ ലഭ്യമാകൂ.

അതേസമയം, വാരാന്ത്യത്തില്‍ അല്‍ വക്ര എച്ച്‌സിയില്‍ സേവനങ്ങള്‍ ലഭിക്കും. ഫാമിലി മെഡിസിനും സപ്പോര്‍ട്ട് സേവനങ്ങളും രാവിലെ 9 മുതല്‍ 12 വരെ പ്രവര്‍ത്തിക്കും. വാരാന്ത്യത്തില്‍, അല്‍ വക്ര എച്ച്സിയിലെ ഡെന്റല്‍ സേവനങ്ങള്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെയും വൈകുന്നേരം 7 മുതല്‍ 12 വരെയും ലഭ്യമാകും.

വാരാന്ത്യത്തില്‍ 19 ആരോഗ്യ കേന്ദ്രങ്ങള്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെയും വൈകുന്നേരം 7 മുതല്‍ 12 വരെയും പ്രവര്‍ത്തിക്കും. എയര്‍പോര്‍ട്ട്, അല്‍ മഷാഫ്, അല്‍ തുമാമ, ഒമര്‍ ബിന്‍ അല്‍ ഖത്താബ്, അല്‍ സദ്ദ്, റൗദത്ത് അല്‍ ഖൈല്‍, വെസ്റ്റ് ബേ, ലീബൈബ്, ഉം സലാല്‍, ഗരാഫത്ത് അല്‍ റയ്യാന്‍, മദീനത്ത് ഖലീഫ, അബു ബക്കര്‍ അല്‍ സിദ്ദിഖ്, അല്‍ റയ്യാന്‍, മിസൈമീര്‍, മുഐതര്‍, അല്‍ റുവൈസ്, അല്‍ ഖോര്‍, അല്‍ ഷിഹാനിയ, അല്‍ ജുമൈലിയ എന്നിവിടങ്ങളില്‍ ദന്ത/ ഡെന്റല്‍ സേവനങ്ങള്‍ ഓണ്‍-കോള്‍ രീതിയില്‍ പ്രവര്‍ത്തിക്കും.

വാരാന്ത്യത്തില്‍, ശനിയാഴ്ച രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12 വരെ അല്‍ റുവൈസ് എച്ച്സിയിലും വെള്ളിയാഴ്ച വൈകുന്നേരം 7 മുതല്‍ 12 വരെ അല്‍ ഖോര്‍ എച്ച്സിയിലും ദന്ത സേവനങ്ങള്‍ ലഭ്യമാകും. ശനിയാഴ്ച രാവിലെയും വൈകുന്നേരവും കേന്ദ്രത്തില്‍ ഡെന്റല്‍ കെയര്‍ സേവനം നല്‍കും. അല്‍ ഷിഹാനിയ ഹെല്‍ത്ത് സെന്ററില്‍ ഡെന്റല്‍ സേവനങ്ങള്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ ലഭ്യമാകും.

അതേസമയം വാരാന്ത്യത്തില്‍ (വെള്ളിയാഴ്ചയും ശനിയാഴ്ചയും) ഒന്‍പത് ആരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കില്ല. സൗത്ത് അല്‍ വക്ര, ഉം ഗുവൈലിന, അല്‍ വജ്ബ, അല്‍ വാബ്, അബു നഖ്‌ല, ഉം അല്‍ സനീം, ലെഗൈ്വരിയ, അല്‍ ദായെന്‍, ഖത്തര്‍ യൂണിവേഴ്‌സിറ്റി എന്നിവ പ്രവര്‍ത്തിക്കില്ല. അല്‍ കഅബാന്‍ എച്ച്സിയിലും അല്‍ കരാന ഹെല്‍ത്ത് സെന്ററിലും അടിയന്തര സേവനങ്ങള്‍ നല്‍കും.

പന്ത്രണ്ട് ഹെല്‍ത്ത് സെന്ററുകളില്‍ ആഴ്ചയില്‍ ഏഴ് ദിവസവും 24 മണിക്കൂറും അടയന്തര സേവനം ലഭ്യമാകും. അല്‍ റുവൈസ്, ഉം സലാല്‍, മുഐതര്‍, അല്‍ മഷാഫ്, അല്‍ സദ്ദ്, ലീബൈബ് ഹെല്‍ത്ത് സെന്ററുകളില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും സേവനം ലഭിക്കും. ഗരാഫത്ത് അല്‍ റയ്യാന്‍, അല്‍ ഷിഹാനിയ, അബൂ ബക്കര്‍ അല്‍ സിദ്ദിഖ്, റൗദത്ത് അല്‍ ഖൈല്‍, അല്‍ കഅബാന്‍, അല്‍ കരാന ഹെല്‍ത്ത് സെന്ററുകളില്‍ മുതിര്‍ന്നവര്‍ക്ക് മാത്രം അടിയന്തര പരിചരണ സേവനങ്ങള്‍ നല്‍കും.

കമ്മ്യൂണിറ്റി കോള്‍ സെന്റര്‍ (16000) 24 മണിക്കൂറും ഫോണ്‍ മുഖേന മെഡിക്കല്‍ കണ്‍സള്‍ട്ടേഷനുകള്‍ നല്‍കുമെന്നും ഖത്തര്‍ പിഎച്ച്‌സിസി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading