ഗായകന്‍ സുദീപ് കുമാറിന്റെ പുതിയ മ്യൂസിക് ആല്‍ബത്തിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു

1q 2

ദോഹ: ഹാര്‍മോണിക് ഹെവന്‍ മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിനിമ പിന്നണി ഗായകന്‍ സുദീപ് കുമാര്‍ പാടിയ പുതിയ മ്യൂസിക് ആല്‍ബം ‘ഊര്‍മി’യുടെ പോസ്റ്റര്‍ പ്രകാശനം ഖത്തറില്‍ നടന്നു. പ്രശസ്ത സിനിമാ ഗാനരചയിതാവ് ബി. കെ. ഹരിനാരായണന്‍ ആല്‍ബത്തിന്റെ പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചു.

ഷംല ജഹ്ഫര്‍ ഗാനരചനയും ഷഹീബ് ഷെബി സംഗീത സംവിധാനവും നിര്‍വഹിച്ച ആല്‍ബത്തിന്റെ പോസ്റ്റര്‍ ജയചന്ദ്രന്‍ ഫാന്‍സ് ഇന്റര്‍നാഷണലും പാലക്കാടന്‍ നാട്ടരങ്ങും ചേര്‍ന്ന് സംഘടിപ്പിച്ച ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി’ എന്ന പി. ജയചന്ദ്രന്‍ അനുസ്മരണ വേദിയിലാണ് ഔദ്യോഗികമായി പ്രകാശനം ചെയ്യപ്പെട്ടത്. ബദറുദ്ധീന്‍, ജയരാജ്, എസ് മനോഹരന്‍, ബാലു കെ നായര്‍, ബിനുകുമാര്‍, രജിത് മേനോന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സംഗീതപ്രേമികളുടെ മനസിലേക്ക് പുതിയൊരു സ്വര ലഹരിയുമായെത്തുന്ന ആല്‍ബം ആസ്വാദകരില്‍ വലിയ പ്രതീക്ഷയുയര്‍ത്തുന്നവയാണ്. സംഗീത ലോകത്തെ സുന്ദര സൃഷ്ടിയായി ആല്‍ബം മാറട്ടെയെന്നും ജയചന്ദ്രന്‍ ഫാന്‍സ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് മുരളി മഞ്ഞള്ളൂര്‍ ആശംസിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading