ഖത്തറില്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെ റമദാന്‍ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

ministry of education qtr

ദോഹ: ഖത്തറില്‍ റമദാന്‍ മാസത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു. 2024-2025 അധ്യയന വര്‍ഷത്തിലെ വിശുദ്ധ റമദാന്‍ മാസത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെയും കിന്റര്‍ഗാര്‍ട്ടനുകളുടെയും ഔദ്യോഗിക പ്രവൃത്തി സമയമാണ് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചത്.

സര്‍ക്കാര്‍ സ്‌കൂളുകളിലേയും കിന്റര്‍ഗാര്‍ട്ടനുകളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 8:30 മുതല്‍ 12 വരെ ആയിരിക്കും പ്രവൃത്തി സമയം. അഡ്മിനിസ്ട്രേറ്റീവ്, ടീച്ചിംഗ് സ്റ്റാഫുകള്‍ക്ക് രാവിലെ 8:30 മുതല്‍ ഉച്ചയ്ക്ക് 12:30 വരെ ആയിരിക്കും ജോലിസമയമെന്നും മന്ത്രാലയം വ്യക്തമാക്കി.

വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക നേട്ടവും വിശുദ്ധ മാസത്തിന്റെ പ്രത്യേക സ്വഭാവവും കണക്കിലെടുത്താണ് സമയക്രമം തീരുമാനിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading