ദോഹ: ഖത്തറില്‍ റമദാന്‍ മാസത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി സമയം പ്രഖ്യാപിച്ചു. സിവില്‍ സര്‍വീസ് ആന്‍ഡ് ഗവണ്‍മെന്റ് ഡെവലപ്മെന്റ് ബ്യൂറോയുടെ ശുപാര്‍ശകളെ തുടര്‍ന്ന് ഖത്തര്‍ മന്ത്രിസഭയാണ് വിശുദ്ധ റമദാന്‍ മാസത്തെ പ്രവൃത്തി സമയം പ്രഖ്യാപിച്ചത്.
ദിവസവും അഞ്ച് മണിക്കൂര്‍ ആയിരിക്കും ജോലി സമയം. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെയായിരിക്കും പ്രവൃത്തി സമയം. ജോലി ആവശ്യകതകള്‍ നിറവേറ്റുകയും 5 മണിക്കൂര്‍ പൂര്‍ത്തിയാക്കുകയും ചെയ്താല്‍ രാവിലെ 10 മണി വരെ വൈകി എത്തിച്ചേരാന്‍ അനുവദിക്കും. ഖത്തരി അമ്മമാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മുന്‍ഗണന നല്‍കിക്കൊണ്ട്, മൊത്തം ജീവനക്കാരുടെ 30%-ല്‍ കൂടാത്ത ഒരു റിമോട്ട് വര്‍ക്ക് സിസ്റ്റം നടപ്പിലാക്കാനും സാധിക്കും.
സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ ഈ തീരുമാനം ബാധകമാണ്. അതേസമയം ആരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുടെ പ്രവൃത്തി സമയം പ്രത്യേകം പ്രഖ്യാപിച്ചു. ഇതേ സമയം ആയിരിക്കില്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
