ദോഹ: ഖത്തറിലെ മെസൈമീര്‍ ഇന്റര്‍ചേഞ്ച് ടണലില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുന്നു. ഫെബ്രുവരി 28 വെള്ളിയാഴ്ച എട്ട് മണിക്കൂര്‍ നേരത്തേക്ക് അല്‍ ഷമാലില്‍ നിന്ന് മെസൈദ് റോഡ് വഴി റൗദത്ത് അല്‍ ഖൈല്‍ സ്ട്രീറ്റിലേക്ക് വരുന്ന മെസൈമീര്‍ ഇന്റര്‍ചേഞ്ച് ടണല്‍ അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) അറിയിച്ചു.
അവശ്യമായ അറ്റകുറ്റപ്പണികള്‍ക്കായി പുലര്‍ച്ചെ 2 മുതല്‍ രാവിലെ 10 വരെയാണ് റോഡ് അടച്ചിടുന്നത്. മെസൈദ് റോഡില്‍ നിന്ന് റൗദത്ത് അല്‍ ഖൈല്‍ സ്ട്രീറ്റിലേക്ക് വരുന്നവര്‍ ബദല്‍ റൂട്ടുകള്‍ ഉപയോഗിക്കണമെന്നും അതോറിറ്റി അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
