ദോഹ: സര്‍ക്കാര്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി എഐ-പവര്‍ ടൂളുകളും പരിശീലനവും വിന്യസിക്കാന്‍ AI ഡാറ്റാ കമ്പനിയായ സ്‌കെയില്‍ എഐയുമായി ഖത്തര്‍ കരാര്‍ ഒപ്പിട്ടു. അഞ്ച് വര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചതായി മുതിര്‍ന്ന എഐ എക്‌സിക്യൂട്ടീവ് അറിയിച്ചു.
പ്രെഡിക്റ്റീവ് അനലിറ്റിക്സ്, ഓട്ടോമേഷന്‍, അഡ്വാന്‍സ്ഡ് ഡാറ്റാ അനാലിസിസ് തുടങ്ങിയ സേവനങ്ങള്‍ ഉള്‍പ്പെടുന്നതാണ് കരാര്‍ അനുവദിക്കുമെന്ന് ഖത്തര്‍ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഖത്തറിനായി സ്‌കെയില്‍ എഐ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) 50-ലധികം ഉപയോഗങ്ങള്‍ വികസിപ്പിക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
സര്‍ക്കാര്‍ മേഖലയിലെ ഡിജിറ്റല്‍ നവീകരണത്തെ പിന്തുണയ്ക്കുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ എഐ സേവനം (Azure open AI) ആരംഭിക്കുന്നതിന് കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം മൈക്രോസോഫ്റ്റുമായി ഒരു സഹകരണ സംരംഭത്തില്‍ ഒപ്പുവച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
