ഖത്തറില്‍ വിവിധയിടങ്ങളില്‍ മഴ; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം

qatar rain

ദോഹ: ഖത്തറിലെ വിവിധയിടങ്ങളില്‍ മഴ. ഇന്ന് രാജ്യത്ത് മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് നേരത്തേ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ദൂഖാന്‍, അല്‍ ഖോര്‍, അല്‍ റുവൈസ്, ദോഹ എന്നിവിടങ്ങളിലാണ് മഴ പെയ്തത്.

മഴയായതിനാല്‍ ആഭ്യന്തര മന്ത്രാലയം വാഹനമോടിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

  • മറ്റ് വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യരുത്.
  • വാഹനത്തിന്റെ സ്പീഡ്/ വേഗത കുറയ്ക്കുക (ഓവര്‍ സ്പീഡ് പാടില്ല)
  • ഹസാര്‍ഡ് ലൈറ്റുകള്‍ ഓണാക്കരുത്.
  • വാഹനത്തിന്റെ വേഗത കുറയ്ക്കാന്‍ പതിയെ മാത്രം ബ്രേക്ക് ഉപയോഗിക്കുക.
  • മുന്നിലുള്ള വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കുക.
  • വെള്ളക്കെട്ടില്‍ ജാഗ്രത പാലിക്കുക.

അടുതത് ആഴ്ച പകുതി വരെ നേരിയതും ഇടത്തരം മഴയും തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. മഴയ്‌ക്കൊപ്പം ചലപ്പോള്‍ ഇടിമിന്നലിനും സാധ്യതയുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading