യാത്രാ സൗകര്യം കൂടുന്നു; കോഴിക്കോട് നിന്ന് കൂടുതല്‍ സര്‍വീസുമായി ഇന്‍ഡിഗോ

indigo

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വീലുകള്‍ നടത്താനൊരുങ്ങി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. മാര്‍ച്ച് ഒന്ന് മുതല്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. നിലവിലുള്ള കോഴിക്കോട്- ജിദ്ദ സെക്ടറുകളിലേക്ക് സര്‍വീസുകള്‍ വര്‍ധിപ്പിക്കും. റാസല്‍ഖൈമയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ അടുത്തമാസം മുതല്‍ ആരംഭിക്കുകയും ചെയ്യും. കോഴിക്കോട് നിന്ന് ഫുജൈറയിലേക്കും സര്‍വീസുകള്‍ ആരംഭിക്കാനാണ് സാധ്യത.

നിലവില്‍ കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് ആഴ്ചയില്‍ ഏഴ് സര്‍വീസുകളാണുള്ളത്. ഇത് പതിനൊന്നായി ഉയര്‍ത്തും. ജിദ്ദയിലേക്കുള്ള അധിക വിമാനം ഉച്ചയ്ക്ക് 1.50നു കോഴിക്കോട്ടുനിന്നു പുറപ്പെടും. റാസല്‍ഖൈമ-കോഴിക്കോട് സെക്ടറില്‍ ആഴ്ചയില്‍ 5 സര്‍വീസുകള്‍ ആരംഭിക്കും. കോഴിക്കോട്ടുനിന്ന് പുലര്‍ച്ചെ 3.55നു റാസല്‍ഖൈമയിലേക്കു പുറപ്പെടും. റാസല്‍ഖൈമയില്‍നിന്നു തിരിച്ച് പാദേശിക സമയം പകല്‍ 11.20ന് കോഴിക്കോട്ടേക്കു പുറപ്പെടുന്ന രീതിയിലാണ് സര്‍വീസ്. നിലവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസും എയര്‍ അറേബ്യയും കോഴിക്കോട്ടുനിന്നു റാസല്‍ഖൈമയിലേക്കു സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഇന്‍ഡിഗോ കൂടി സെക്ടറിലേക്ക് എത്തുന്നതോടെ യുഎഇ പ്രവാസികള്‍ക്ക് യാത്രാ സൗകര്യം വര്‍ധിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • ആശാ ഭോസ്‌ലെയ്ക്ക് വിട

  • അപകടകാരി; രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് നിരോധിച്ചേക്കും

  • ഗള്‍ഫിലെ SSLC, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading