ദോഹ: ഖത്തറിലെ സെക്രീത് സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം. അസ്ഫാൽറ്റ് ജോലികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. നാളെ, 2025 ജനുവരി 23 വ്യാഴാഴ്ച മുതൽ 3 ദിവസത്തേക്ക് മുഹമ്മദ് ബിൻ ജാസിം അൽതാനി സ്ട്രീറ്റിലെ റൗണ്ട് എബൗട്ടിനും ഉമ്മുൽ സെനീം സ്ട്രീറ്റുമായുള്ള കവലകൾക്കും ഇടയിലുള്ള സെക്രീത് സ്ട്രീറ്റിൻ്റെ ഒരു ഭാഗം താൽക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി, അഷ്‌ഗാൽ അറിയിച്ചു.
യാത്രക്കാർ ലക്ഷ്യസ്ഥാനങ്ങളിലെത്താൻ അൽ സിനാൻ സ്ട്രീറ്റും അൽ അസ്മൈ സ്ട്രീറ്റും മറ്റ് ഉൾ റോഡുകളും ഉപയോഗിക്കണമെന്നും അതോറിറ്റി അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
