കുവൈത്ത് സിറ്റി: കുവൈത്തിൽ 52,000 ഡോളറിൻ്റെ വിവാഹ വസ്ത്രം മോഷണം പോയ സംഭവത്തിൽ പ്രവാസി തൊഴിലാളിയെ രാജ്യം വിടുന്നതിൽ നിന്ന് വിലക്കി. ഏകദേശം 52,000 ഡോളറിൻ്റെ വിവാഹ വസ്ത്രങ്ങളും അനുബന്ധ സാമഗ്രികളും മോഷ്ടിച്ച കേസിൽ പ്രതിയായ പ്രവാസിക്കെതിരെ കുവൈത്ത് പോലീസ് അന്വേഷണം ഊർജിതമാക്കി. തൻ്റെ കടയിൽ നിന്ന് ഏകദേശം 16,000 കുവൈത്തി ദിനാറിന്റെ വസ്ത്രങ്ങളും അനുബന്ധ സാമഗ്രികളും മോഷ്ടിച്ചതായി ആരോപിച്ച് കുവൈത്ത് യുവതിയാണ് പ്രവാസി തൊഴിലാളിക്കെതിരെ നിയമപരമായ പരാതി നൽകിയത്.
അതേസമയം പ്രവാസിയുടെ പൗരത്വം വെളിപ്പെടുത്തിയിട്ടില്ല. വിവാഹ വസ്ത്രങ്ങൾ, വിവാഹ നിശ്ചയത്തിനുള്ള മറ്റ് വസ്ത്രങ്ങൾ, ഒരു കൂട്ടം ക്രിസ്റ്റലുകളും അനുബന്ധ ഉപകരണങ്ങളുമാണ് മോഷണം പോയതെന്ന് ഹവല്ലി ഗവർണറേറ്റിൽ പോലീസിൽ നൽകിയ പരാതിയിൽ അവർ വിശദീകരിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
