മസ്കത്ത്: ഒമാനിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ എക്സ്‍പ്രസ്. സലാല-കോഴിക്കോട് റൂട്ടിലാണ് എയര്‍ ഇന്ത്യ എക്സ്‍പ്രസ് സര്‍വീസുകള്‍ വര്‍ധിപ്പിച്ചത്. ആഴ്ചയില്‍ രണ്ട് ദിവസം സര്‍വീസുകള്‍ ഉണ്ടാകും. ഞായര്‍, വ്യാഴം ദിവസങ്ങളിലാണ് സര്‍വീസ്.
സർവീസിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. എയര്‍ ഇന്ത്യ എക്സ്‍പ്രസിന്‍റെ വെബ്സൈറ്റ് വഴിയും ട്രാവല്‍ ഏജന്‍സികള്‍ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. സലാലയിൽ നിന്ന് രാവിലെ 10.55ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം വൈകിട്ട് 4.15ന് കോഴിക്കോടെത്തും. തിരികെ കോഴിക്കോട് നിന്ന് ഇന്ത്യൻ സമയം രാവിലെ 7.25ന് പുറപ്പെടുന്ന വിമാനം ഓമൻ സമയം പത്ത് മണിയോടെ സലാലയിലെത്തും. ഞായര്‍, വ്യാഴം ദിവസങ്ങളില്‍ ഇതേ ഷെഡ്യൂൾ തന്നെയാണ്. നിലവില്‍ 44 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്ക്.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
