അഗ്നിയായി; യാത്രക്കാരുമായി പറന്ന അസർബൈജാൻ വിമാനം കസാഖിസ്ഥാനിൽ തകർന്നുവീണു

InShot 20241225 123234397

ആസ്താന: കസാഖിസ്ഥാനിൽ യാത്രാ വിമാനം തകർന്നു വീണു. അപകടത്തിൽ നിരവധിപ്പേർ മരിച്ചതായാണ് റിപ്പോർട്ട്. 67 യാത്രക്കാരും അഞ്ച് ജീവനക്കാരുമായി റഷ്യയിലേക്ക് പറന്ന അസർബൈജാൻ എയർലൈൻസ് വിമാനമാണ് ലാന്റിങിനിടെ തകർന്നു വീണത്. തീപിടിച്ച് വിമാനം കത്തിയമർന്നു. അതേസമയം വിമാനത്തിലുണ്ടായിരുന്ന 12 പേർ രക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചു.

മരണ സംഖ്യ സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും അധികൃതർ പുറത്തുവിട്ടിട്ടില്ല. മൂടൽമഞ്ഞ് കാരണം വഴി തിരിച്ചുവിട്ട വിമാനമാണ് അപകടത്തിൽപ്പെട്ട് കത്തിയമർന്നതെന്നാണ് റിപ്പോർട്ടുകൾ. പല തവണ ലാൻഡ് ചെയ്യാൻ ശ്രമിച്ചതായും കസാഖ് മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നു. അഗ്നിഗോളമായി വിമാനം നിലത്തേക്ക് പതിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

താഴ്ന്ന് പറന്ന വിമാനം നിലത്തു തട്ടിയ ശേഷമാണ് തീപിടിച്ചത്. ഉടൻ തന്നെ രക്ഷാപ്രവ‍ർത്തനം ആരംഭിച്ചതായി കസാഖ് എമർജൻസി മന്ത്രാലയം അറിയിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെന്നും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു. അസർബൈജാനിലെ ബാകു വിമാനത്താവളത്തിൽ നിന്ന് റഷ്യയിലേക്കുള്ള യാത്രയ്ക്കിടെ വിമാനം അടിയന്തിര ലാന്റിങിന് അനുമതി തേടുകയായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. മൂടൽ മഞ്ഞ് കാരണം വിമാനം ഇവിടേക്ക് വഴിതിരിച്ചുവിടുകയായിരുന്നു.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

  • അഡിഡാസ് ഷൂസ് ബോയ്കോട്ട് ചെയ്യാൻ ആഹ്വാനം

  • ആറ് പ്രമുഖ മരുന്നുകൾ നിരോധിച്ച് ആരോഗ്യ മന്ത്രാലയം

  • വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഡിലീറ്റ് ആകുന്നോ?

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading