ദോഹ: ഖത്തറില്‍ പ്രമുഖ ഫോട്ടോഗ്രഫി ഫെസ്റ്റിവലായ തസ്വീര്‍ ഫോട്ടോഗ്രഫി കോഴ്‌സ് പ്രഖ്യാപിച്ചു. VII ഫൗണ്ടേഷനുമായി സഹകരിച്ച് ഫ്രെയിം ആന്റ് ഫോക്കസ് അഡ്വാന്‍സ്ഡ് ഫോട്ടോഗ്രഫി കോഴ്‌സാണ് നടത്തുന്നത്. മൂന്ന് മാസത്തെ എക്‌സ്‌ക്ലൂസീവ് പ്രോഗ്രാമില്‍ ഫോട്ടോഗ്രഫിയില്‍ താല്‍പര്യമുള്ളവര്‍ക്ക് അവരുടെ കഴിവുകള്‍ വര്‍ധിപ്പിക്കാന്‍ സാധിക്കും.
പന്ത്രണ്ട് ആഴ്ച കാലയളവില്‍ ദോഹ ഫയര്‍ സ്റ്റേഷനിലാണ് കോഴ്‌സ് സംഘടിപ്പിക്കുന്നത്. ഓണ്‍ലൈനായും ഹൈബ്രിഡ് കോഴ്‌സ് സംഘടിപ്പിക്കും. ആദ്യത്തേയും അവസാനത്തേയും ആഴ്ചയില്‍ നേരിട്ടും അതിനിടയിലെ പത്ത് ആഴ്ചകള്‍ ഓണ്‍ലൈനായും കോഴ്‌സില്‍ പങ്കെടുക്കാനാവും. ഫെബ്രുവരി 16 മുതല്‍ മെയ് 22 വരെയാണ് കോഴ്‌സ്. ഖത്തറിലും മറ്റ് ജിസിസി രാജ്യങ്ങളിലും താമസിക്കുന്ന 21 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ഔട്ട്‌ഡോര്‍ ഫോട്ടോഗ്രഫി, പോര്‍ട്രെയ്ച്ചര്‍, ഡോക്യുമെന്ററി, ഒബ്ജക്ട് ഫോട്ടോഗ്രഫി എന്നിവയുള്‍പ്പെടെയുള്ള വിപുലമായ വിഷയങ്ങളും ടെക്‌നിക്കല്‍ ഡെവലപ്‌മെന്റും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദഗ്ദര്‍ നയിക്കുന്ന വര്‍ക്ക് ഷോപ്പുകള്‍, മാസ്റ്റര്‍ ക്ലാസുകള്‍ എന്നിവയും സംഘടിപ്പിക്കും. ജനുവരി എട്ട് വരെ കോഴ്‌സിനായി അപേക്ഷിക്കാന്‍ അവസരമുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
