കുവൈത്തില്‍ പൗരത്വ നിയമ ഭേദഗതി; പ്രവാസികളായ സ്ത്രീകള്‍ക്ക് പൗരത്വം ലഭിക്കില്ല

kuwait 1

കുവൈത്ത് സിറ്റി: കുവൈത്തില്‍ പൗരത്വ നിയമത്തില്‍ ഭേദഗതി. പൗരത്വവുമായി ബന്ധപ്പെട്ട് അമിരി ഡിക്രി 15/1959ലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത് ഉത്തരവ് പുറത്തിറക്കി. കുവൈത്ത് പൗരത്വം കരസ്ഥമാക്കിയ ഒരു വിദേശിക്ക് ഭാര്യയുടെ പൗരത്വത്തിനായി അപേക്ഷിക്കാന്‍ കഴിയില്ല. എന്നാല്‍, അവരുടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കുവൈത്ത് സ്വദേശികളായി കണക്കാക്കും. പ്രായപൂര്‍ത്തിയാകുമ്പോള്‍ മറ്റൊരു ദേശീയത തിരഞ്ഞെടുക്കണം.

കുവൈത്ത് സ്വദേശിയെ വിവാഹം കഴിക്കുന്ന വിദേശ സ്ത്രീക്ക് പൗരത്വം നേടാന്‍ അര്‍ഹതയില്ല. ആഭ്യന്തരമന്ത്രി അംഗീകരിച്ച ഉത്തരവ് പ്രകാരം, വഞ്ചന, വ്യാജം അല്ലെങ്കില്‍ തെറ്റായ രേഖകളിലൂടെ പൗരത്വം കരസ്ഥമാക്കിയവരുടെ പൗരത്വം റദ്ദാക്കാം. പ്രസ്തുത വ്യക്തിയുടെ ബന്ധുക്കളായ വ്യക്തികളുടെയും പൗരത്വം ഒഴിവാക്കും. പ്രവാചകന്‍ /അമീര്‍ എന്നിവരുടെ പവിത്രതയെ വ്രണപ്പെടുത്തിയ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് പൗരത്വം നഷ്ടമാകും. സുരക്ഷാ കുറ്റകൃത്യങ്ങള്‍, വിശ്വാസവഞ്ചന, തുടങ്ങിയ കേസുകളില്‍ അകപ്പെട്ടവരുടെത് റദ്ദാക്കും. പൗരത്വം നല്‍കി പത്ത് വര്‍ഷത്തിനുള്ളില്‍ സത്യസന്ധത-വിശ്വാസവുമാ യി ബന്ധപ്പെട്ട കേസുകളില്‍ അകപ്പെട്ടവര്‍,അല്ലെങ്കില്‍ പൊതുമേഖലയിലെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നവരുടെയും പൗരത്വം ഒഴിവാക്കും.

സംസ്ഥാന താല്‍പ്പര്യത്തിലോ ബാഹ്യ സുരക്ഷയിലോ ലംഘനം കണ്ടെത്തിയാല്‍ പൗരത്വവും അവരുടെ ബന്ധുക്കളുടെ പൗരത്വവും എടുത്തുകളയും. ഒരു വിദേശ രാഷ്ട്രത്തെ അട്ടിമറി പ്രവര്‍ത്തനങ്ങള്‍, സംശയാസ്പദ ബന്ധത്തെക്കുറിച്ചോ അധികാരികള്‍ വിവരങ്ങള്‍ ലഭിക്കുന്ന കേസുകളിലും പൗരത്വവും അവരുടെ ആശ്രിതരുടെയും പൗരത്വം നഷ്ടപ്പെടും. ആഭ്യന്തര മന്ത്രിയുടെ പ്രമേയപ്രകാരം, ഒരു കുവൈത്ത് സ്വദേശിനിയായ സ്ത്രീയുടെ ഭര്‍ത്താവ് മരണപ്പെടുകയോ, ജയിലിലോ, വിവാഹമോചനം നേടിയ കേസുകളില്‍ മക്കള്‍ പ്രായപൂര്‍ത്തിയാകുന്നത് വരെ കുവൈത്ത് പൗരത്വം അനുവദിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading