ദോഹ: ഖത്തറില മള്‍ട്ടി നാഷണല്‍ കമ്പനികള്‍ക്ക് ആദായ നികുതി വര്‍ധിപ്പിക്കുന്നു. കമ്പനികള്‍ക്ക് പതിനഞ്ച് ശതമാനം കോര്‍പ്പറേറ്റ് നികുതി ഏര്‍പ്പെടുത്താനാണ് തീരുമാനം. നിയമഭേദഗതിക്ക് ശൂറാ കൗണ്‍സില്‍ അംഗീകാരം നല്‍കി. മൂന്ന് ബില്യണ്‍ റിയാലില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള കമ്പനികള്‍ക്കായിരിക്കും നികുതി ഏര്‍പ്പെടുത്തുക. വിദേശത്ത് ബ്രാഞ്ചുകളുള്ള ഖത്തറി കമ്പനികള്‍ക്കും ഖത്തറില്‍ ശാഖകളുള്ള വിദേശ കമ്പനികള്‍ക്കും നികുതി ബാധകമാകും. ആദായ നികുതിയുമായി ബന്ധപ്പെട്ട 2018-ലെ 24-ാം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകള്‍ ഭേദഗഗതി ചെയാതാണ് പുതിയ നിയമത്തിന് ശൂറാ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. നിലവില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മള്‍ട്ടിനാഷണല്‍ കമ്പനികള്‍ക്ക് പത്ത് ശതമാനമായിരുന്നു നികുതി ഏര്‍പ്പെടുത്തിയിരുന്നത്. പുതിയ നിയമം പ്രബല്യത്തില്‍ വരുന്നതോടെ നികുതി പതിനഞ്ച് ശതമാനമായി ഉയരും.
അതേസമയം പുതിയ നിയമം വ്യക്തികളേയും ഖത്തറിലുള്ള പ്രാദേശിക കമ്പനികളേയും ബാധിക്കില്ല. തദ്ദേശീയ കമ്പനികളും വ്യക്തികളും നിയമത്തിന്‍രെ പരിധിയില്‍ വരില്ലെന്ന് ജനറല്‍ ടാക്‌സ് അതോറിറ്റി (ജിടിഎ) പബ്ലിക് റിലേഷന്‍സ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ നാസര്‍ അലി അല്‍ ഹെജ്ജി വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
