ദോഹ: ഖത്തറില്‍ ഇന്റര്‍നാഷണല്‍ സര്‍ക്കസ് തിരിച്ചെത്തുന്നു. ബിയോണ്ട് റിയാലിറ്റി എന്ന പേരില്‍ അല്‍ വക്ര ഓള്‍ഡ് സൂഖില്‍ സര്‍ക്കസ് നടക്കും. 2025 ജനുവരി രണ്ട് വരെ നടക്കുന്ന സര്‍ക്കസില്‍ വൈകിട്ട് അഞ്ച് മണിക്കും 7.30നും രണ്ട് ഷോകള്‍ നടക്കും. എല്ലാ പ്രായക്കാര്‍ക്കും പ്രവേശനം അനുവദിക്കും.
വിഐപി, ഗോള്‍ഡ്, സില്‍വര്‍, ബ്രോന്‍സ് എന്നിങ്ങനെ ടിക്കറ്റുകള്‍ ലഭ്യമാണ്. വിഐപി ടിക്കറ്റിന് 300 ഖത്തര്‍ റിയാല്‍, ഗോള്‍ഡിന് QR 200, സില്‍വറിന് QR100, ബ്രോന്‍സ് ടിക്കറ്റിന് QR 50 എന്നിങ്ങനെയാണ് നിരക്കുകള്‍. വിര്‍ജിന്‍ മെഗാസ്‌റ്റോര്‍ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.https://tickets.virginmegastore.me/qa/family/27057/the-circus%20%C2%A0 . രണ്ട് വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് നിര്‍ബന്ധമാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
