റിയാദ്: തരംഗമായിരിക്കുകയാണ് സൗദി അറേബ്യ പുറത്തിറക്കിയ മിലാഫ് കോള. രാജ്യത്തിനകത്ത് മാത്രമല്ല മറ്റ് രാജ്യങ്ങളില്‍ ഉള്ളവരും കോള അന്വേഷിക്കുന്നുണ്ട്. കൃത്രിമ മധുരമില്ല എന്നതും ഗുണമേന്മ കൂടുതലാണ് എന്നതുമാണ് പ്രത്യേകത.
ഈന്തപ്പഴത്തില്‍ നിന്ന് നിര്‍മ്മിച്ച ലോകത്തിലെ ആദ്യത്തെ വാണിജ്യ കോളയാണ് മിലാഫ് കോള. അധികമായി പഞ്ചസാര അടങ്ങിയിട്ടില്ലെന്നതാണ് അവകാശവാദം. പരമ്പരാഗത സോഡകള്‍ക്ക് ബദലായാണ് പുതിയ കോള അവതരിപ്പിച്ചത്. അല്‍ മദീന ഹെറിറ്റേജ് എന്ന കമ്പനിയാണ് മിലാഫ് കോളയുടെ നിര്‍മാതാക്കള്‍. സൗദിയിലെ പ്രീമിയം ഈന്തപ്പഴമാണ് മിലാഫ് കോളയുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്.
ഈന്തപ്പഴത്തില്‍ നാരുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, മഗ്നീഷ്യം, പൊട്ടാസ്യം, എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ മിലാഫ് കോള പോഷകസമൃദ്ധമാണ്. ഇത് രാജ്യത്തെ ഈന്തപ്പഴ കര്‍ഷകര്‍ക്കും പ്രയോജനമാകും. പ്രാദേശികമായി ലഭിക്കുന്ന ചേരുവകള്‍ ഉപയോഗിച്ചാണ് മിലാഫ് കോള നിര്‍മ്മിക്കുന്നത് എന്നതിനാല്‍ പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിക്കുന്ന ഉല്‍പ്പന്നം എന്ന് അവകാശപ്പെടാനാകും. അടുത്തിടെ നടന്ന റിയാദ് ഡേറ്റ് ഫെസ്റ്റിവലിലാണ് കോള പുറത്തിറക്കിയത്. 240 മില്ലി മിലാഫ് കോളയ്ക്ക് 2.59 സൗദി റിയാലാണ് വില. ഏകദേശം 66.90 ഇന്ത്യന്‍ രൂപ.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
