ഓടുന്ന വാഹനങ്ങളില്‍ കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തരുത്; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

seat belt

ദോഹ: ഓടുന്ന വാഹനങ്ങളില്‍ കുട്ടികളെ മുന്‍സീറ്റില്‍ അനുവദിക്കുന്നതിനിെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനങ്ങളുടെ മുന്‍സീറ്റില്‍ ഇരുത്തരുത്. അവരുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം ഓര്‍മ്മപ്പെടുത്തി. രാജ്യത്തെ ട്രാഫിക് നിയമത്തിലെ ക്ലോസ് മൂന്ന്, ആര്‍ട്ടിക്കള്‍ 55 പരാമര്‍ശിച്ചാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

കുട്ടികളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാന്‍ മാതാപിതാക്കള്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം. കാര്‍ സീറ്റുകള്‍/ ബൂസ്റ്റര്‍ സീറ്റുകള്‍ പോലുള്ള ഉചിതമായ ചൈല്‍ഡ് സീറ്റുകള്‍ വാഹനങ്ങളില്‍ ഉറപ്പാക്കണം. വാഹനത്തിന്റെ പിന്‍സീറ്റിലായിരിക്കണം കുട്ടികളെ ഇരുത്തേണ്ടത്.

പൊതുജനാരോഗ്യ മന്ത്രാലയം, എച്ച്എംസി (ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍) എന്നിവയുമായി സഹകരിച്ച് കുട്ടികളുടെ വാഹനങ്ങളിലെ യാത്ര ഉറപ്പാക്കുന്നതിനുള്ള ദേശീയ സംരഭമായ ഖത്തര്‍ ചൈല്‍ഡ് പാസഞ്ചര്‍ സേഫ്റ്റി പ്രോഗ്രാം (ക്യുസിപിഎസ്) നടത്തും.

ഓരോ വര്‍ഷവും കുട്ടികള്‍ ഉള്‍പ്പെടെ 200-ഓളം പേര്‍ക്ക് ഖത്തറില്‍ വാഹനാപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നെന്നാണ് കണക്ക്. കുട്ടികള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ക്ക് അപകടങ്ങളില്‍ പരിക്കേല്‍ക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ നടപടി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading