ടയർ പൊട്ടി; ടേക്ക് ഓഫ്‌ ചെയ്ത എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തര ലാൻ്റിംഗിന്

InShot 20241201 094950054 2

കൊച്ചി : കൊച്ചിയിൽ നിന്ന് ബഹ്റൈനിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് എമർജൻസി ലാൻ്റിംഗ്. വിമാനത്തിന്റെ ടയർ പൊട്ടിയതാണ് കാരണം. ടയറിന്റെ ഔട്ടർ ലെയർ ഭാഗം റൺവേയിൽ കണ്ടതിനെ തുടർന്നാണ് വിമാനം തിരിച്ച് വിളിച്ചത്. 104 യാത്രക്കാരും 8 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം 5 മിനിറ്റിനുള്ളിൽ ലാൻ്റ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. 

ഇന്ന്, ഡിസംബർ 17ന് രാവിലെ ഇന്ത്യൻ സമയം പത്തരയോടെ കൊച്ചിയിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കുന്നത്.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading