ഡൽഹി: പ്രവാസികളായ ഇന്ത്യക്കാർക്ക് വോട്ടവകാശം അനുവദിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. നിയമം പാസാക്കാൻ പാർലമെന്റിനോടു നിർദേശിക്കാൻ അഭ്യർഥിക്കരുതെന്ന് ആവശ്യം പരിഗണിച്ച ജഡ്ജിമാരായ സൂര്യകാന്ത്, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ചിന്റെ വ്യക്തമാക്കി.
ഉചിതമായ അധികാരിയെ സമീപിച്ചു നിവേദനം നൽകാനും കോടതി നിർദേശിച്ചു. ഹർജി തള്ളുമെന്ന ഘട്ടത്തിൽ പിൻവലിച്ചു.
ലോകമെമ്പാടുമുള്ള പ്രവാസി ഇന്ത്യക്കാർക്ക് വോട്ടവകാശം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സവ്യസാചി കൃഷ്ണൻ നിഗം ആണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇതു സംബന്ധിച്ച നിർദേശം തിരഞ്ഞെടുപ്പു കമ്മിഷൻ നേരത്തേ തന്നെ നിയമ മന്ത്രാലയത്തിനു നൽകിയെങ്കിലും 2020 മുതൽ ഇതു ഫയലിൽ തുടരുകയാണെന്ന് ഹർജിക്കാരൻ വാദിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
