ദോഹ: ഖത്തറിലെ പ്രമുഖ കഫ്റ്റീരിയ ശൃംഖലയായ ടീ ടൈം ഗ്രൂപ്പ് മാനേജര്‍ മുഹമ്മദ് ഷിബിലി പാലേങ്ങല്‍ (42) ദോഹയില്‍ മരിച്ചു. പെരിന്തല്‍മണ്ണ ഏലംകുളം സ്വദേശിയാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന്, വ്യാഴാഴ്ച രാവിലെയായിരുന്നു മരണം.
രാവിലെ വീട്ടില്‍ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ: ഫസീല, മക്കള്‍: ഹന, ഇസാന്‍, അമല്‍
ഷിബിലിയുടെ നിര്യാണത്തില്‍ ജീവനക്കാരും മാനേജ്‌മെന്റും അനുശോചനം അറിയിച്ചു. കെഎംസിസി അല്‍ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന സമിതി നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടില്‍ എത്തിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
