റിയാദ്: സൗദി അറേബ്യയില്‍ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 500 മുതല്‍ 900 റിയാല്‍ വരെ പിഴ ഈടാക്കുമെന്ന് സൗദി ട്രാഫിക് അതോറിറ്റി അറിയിച്ചു. വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഡ്രൈവിംഗില്‍ നിന്നുള്ള ശ്രദ്ധ മാറാനും ഡ്രൈവറെയും ചുറ്റുമുള്ളവരെയും അപകടസാധ്യതയിലേക്ക് നയിക്കുകയും ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.
ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യവും സൗദി ട്രാഫിക് അതോറിറ്റി വ്യക്തമാക്കി. എല്ലാ ഡ്രൈവര്‍മാരും വാഹനമോടിക്കുമ്പോള്‍ പൂര്‍ണമായി ശ്രദ്ധ കേന്ദ്രീകരിക്കാനും റോഡില്‍ നിന്ന് ശ്രദ്ധ തിരിക്കുന്ന പെരുമാറ്റം ഒഴിവാക്കാനും ആവശ്യപ്പെടുന്നതായി ട്രാഫിക് വകുപ്പ് ചൂണ്ടിക്കാട്ടി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
