ദോഹ: ഖത്തറിലെ മുന്‍നിര റിട്ടെയില്‍ വ്യാപാര ശൃംഖലയായ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ആനിവേഴ്‌സറി മെഗാ പ്രമോഷന്റെ ഭാഗമായുള്ള രണ്ടാം ഘട്ട നറുക്കെടുപ്പ് നടന്നു. ഗ്രാന്‍ഡ് ഏഷ്യന്‍ ടൗണ്‍ പരിസരത്ത് നടന്ന ചടങ്ങില്‍ ഖത്തര്‍ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥന്‍ 8 വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ഭാഗ്യശാലികള്‍ക്ക് 10,000 ഖത്തര്‍ റിയാലാണ് സമ്മാനം. ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടറും ഐസിസി ഉപദേശക സമിതി അംഗവുമായ അഷ്റഫ് ചിറക്കല്‍, സിഇഒ ശരീഫ് ബി സി, ജിഎം അജിത്കുമാര്‍, മറ്റ് മാനേജ്‌മെന്റ് അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. മെഗാ പ്രൊമോഷന്റെ ഭാഗമായ എല്ലാവര്‍ക്കും റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ നന്ദി അറിയിച്ചു. എല്ലാ ഉപഭോക്താക്കളും ആനുകൂല്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
പതിനൊന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 2024 ഒക്ടോബര്‍ 4 മുതല്‍ ഡിസംബര്‍ 25 വരെയുള്ള കാലയളവില്‍, ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഏത് ഔട്ട്ലെറ്റുകളില്‍ നിന്നും 50 റിയാലിനോ അതിനു മുകളിലോ പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി എല്ലാ ഉപഭോക്താക്കള്‍ക്കും സമ്മാന പദ്ധതിയില്‍ പങ്കാളികളാകാം. മെഗാ പ്രൊമോഷന്റെ ഭാഗമായുള്ള മൂന്നാം ഘട്ട നറുക്കെടുപ്പ് ഡിസംബര്‍ 26 ന് നടക്കും. അന്നേ ദിവസം തന്നെ മെഗാ ബമ്പര്‍ വിജയികളേയും തിരഞ്ഞെടുക്കും. രണ്ട് പുതിയ ചങ്കന്‍ സിഎസ് (Changan CS) കാറുകളാണ് മെഗാ ബമ്പര്‍ സമ്മാനമായി ലഭിക്കുക.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
