കല്‍പ്പറ്റ: വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് മൂന്ന് ലക്ഷം കടന്നു. നിലവിലെ കണക്കനുസരിച്ച് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 2,90,256 വോട്ടുകളുടെ ലീഡാണ് പ്രിയങ്കാ ഗാന്ധിക്ക്. രാവിലെ 8 മണിക്ക് ആരംഭിച്ച വോട്ടണ്ണല്‍ ഒന്നര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ പ്രിയങ്കയുടെ ലീഡ് അരലക്ഷം കടന്നിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി രണ്ടാം സ്ഥാനത്തും ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് മൂന്നാം സ്ഥാനത്തുമാണ്. പ്രിയങ്കാ ഗാന്ധിയുടെ ലീഡ് അഞ്ച് ലക്ഷം കടക്കുമെന്നാണ് വിലയിരുത്തല്‍.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി 125458 വോട്ടുകള്‍ ഇതുവരെ നേടി. ബിജെപി സ്ഥാനാര്‍ത്ഥിക്ക് ഒരു ലക്ഷം വോട്ട് കടക്കാനുള്ള സാധ്യതയാണ് നിലവിലുള്ളത്.
വയനാട് ലോക്‌സഭയില്‍ 64.27 ശതമാനം പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 73.57 ശതമാനം പോളിങ് രേഖപ്പെടുത്തിയ മണ്ഡലമായിരുന്നു വയനാട്. നിയമസഭാ മണ്ഡലങ്ങള്‍ തിരിച്ചുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ മാനന്തവാടിയിലാണ് (62.61) എറ്റവും കൂടുതല്‍ പോളിങ്ങ് രേഖപ്പെടുത്തിയത്.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
