ഗള്‍ഫില്‍ നിന്ന് എത്ര രൂപയുടെ സ്വര്‍ണം നാട്ടിലേക്ക് കൊണ്ടുവരാം; നിയമം എങ്ങനെ? അറിയാം വിശദമായി

gold 2

അബുദാബി: സ്വര്‍ണത്തിന് അന്നും ഇന്നും വിപണി സുലഭമായുണ്ട്. ഒരു നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നവരാണ് മലയാളികള്‍. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് സ്വര്‍ണം വാങ്ങിവരുന്നവരും ധാരളമുണ്ട്. യുഎഇയില്‍ 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 298.74 ദിര്‍ഹമാണ് കഴിഞ്ഞ ആഴ്ചയിലെ വില. ഒരു ദിര്‍ഹത്തിന് 23 രൂപ കണക്കാക്കിയാല്‍ ഒരു ഗ്രാമിന് 6871.25 ഇന്ത്യന്‍ രൂപ. എന്നാല്‍ അതേ വിലനിലവാരത്തില്‍ ഇന്ത്യയില്‍ ഒരു ഗ്രാമിന് വില 7145 രൂപയാണ്.

ഗള്‍ഫ് രാജ്യങ്ങളില്‍ കേരളത്തിലേതിനേക്കാള്‍ നാലായിരത്തോളം രൂപയുടെ കുറവ് സ്വര്‍ണവിലയില്‍ ഉണ്ടാകാറുണ്ട്. ഇതിനാലാണ് പ്രവാസികള്‍ നാട്ടിലേക്ക് വരുമ്പോള്‍ സ്വര്‍ണം വാങ്ങിവരുന്നത്. ഇന്ത്യയിലെ നിയമം അടിസ്ഥാനമാക്കി വിദേശ രാജ്യങ്ങളില്‍ നിന്ന് നികുതി അടയ്ക്കാതെ സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപയുടെ സ്വര്‍ണവും പുരുഷന്‍മാര്‍ക്ക് 50,000 രൂപയുടെ സ്വര്‍ണവും ഡ്യൂട്ടിയില്ലാതെ നാട്ടിലേക്ക് കൊണ്ടുവരാം. ധരിച്ചിരിക്കുന്ന സ്വര്‍ണത്തിന്റെ ഉള്‍പ്പെടെയുള്ള കണക്കാണിത്. പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും ഇത് ബാധകമാണ്.

എന്നാല്‍ നികുതി അടച്ചും ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് സ്വര്‍ണം കൊണ്ടുവരാനാകും. ഒരാള്‍ക്ക് പരമാവധി ഒരു കിലോഗ്രാം വരെ സ്വര്‍ണം നികുതി അടച്ച് കൊണ്ടുവരാം. ഏകദേശം 13 ശതമാനത്തോളം നികുതി അടയ്‌ക്കേണ്ടിവരും. ആറ് മാസമോ അതില്‍ കൂടുതലോ കാലയളവില്‍ വിദേശത്ത് താമസിച്ചവര്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക. താമസ കാലയളവ് ആറ് മാസത്തില്‍ കുറവാണെങ്കില്‍ 36 ശതമാനത്തോളം ഡ്യൂട്ടി ഈടാക്കും. സ്വര്‍ണ ബാറുകള്‍ കൊണ്ടുവരുന്നതിന് സീരിയല്‍ നമ്പര്‍, ഭാരം, നിര്‍മാതാവിന്റെ പേര് ഉള്‍പ്പെടെയുള്ള വിവരങ്ങളും നല്‍കണം.

അതേസമയം യുഎഇയില്‍ സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ സ്വര്‍ണം വാങ്ങിയാല്‍ രാജ്യത്ത് നിന്ന് മടങ്ങിപ്പോകുമ്പോള്‍ വാങ്ങിച്ച സാധനത്തിന്റെ നികുതി (വാറ്റ്) തുക തിരികെ ലഭിക്കും. അതിനാല്‍ ഗള്‍ഫില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നത് ഇന്ത്യയില്‍ നിന്ന് വാങ്ങുന്നതിനേക്കാള്‍ ലാഭമാണെന്ന് പറയാം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading