20 രൂപയുടെ കുപ്പി വെള്ളത്തിന് 41 രൂപ ഈടാക്കി; കേസ്, ഒടുവിൽ വിധി

IMG 20241121 WA0025

വഡോദര: കുപ്പിവെള്ളത്തിന് എംആർപി വിലയേക്കാൾ കൂടുതൽ ഈടാക്കിയ സംഭവത്തിൽ വഴിത്തിരിവ്. വഡോദര ഉപഭോക്തൃ കമ്മീഷന്റേതാണ് സുപ്രധാന വിധി. 

ജതിൻ വലങ്കർ എന്ന ആൾ വഡോദരയിലെ കബീർസ് കിച്ചൻ കഫേ ഗാലറി സന്ദർശിച്ച് 750 മില്ലി കുപ്പി വെള്ളം ഓർഡർ ചെയ്‌തതോടെയാണ് പ്രശ്‌നം ആരംഭിച്ചത്. മിക്ക റെസ്റ്റോറൻ്റുകളിലും കഫേകളിലും മെനു പ്രകാരം കുപ്പിയുടെ വില 39 രൂപയായിരുന്നു. എന്നാൽ കുപ്പിയുടെ MRP 20 രൂപ മാത്രമായിരുന്നു. അതേസമയം റസ്റ്റോറൻ്റ് അദ്ദേഹത്തോട് കുപ്പിക്ക് ഈടാക്കിയത് നികുതി ഉൾപ്പെടെ 41 രൂപയായിരുന്നു. സൂചിപ്പിച്ച MRPയേക്കാൾ 21 രൂപ അധികം.

ഇതുമായി ബന്ധപ്പെട്ട് വഡോദര ഉപഭോക്തൃ കമ്മീഷനിൽ ജതിൻ വലങ്കർ പരാതി നൽകി. തുടർന്ന് ജതിൻ വലങ്കറിന് 5,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. കുപ്പി വെള്ളത്തിന് അമിത വില ഈടാക്കിയ കഫേയുടെ നടപടി വ്യാപാര സമ്പ്രദായമനുസരിച്ച് അന്യായമാണെന്നും കോടതി വ്യക്തമാക്കി. ഏഴ് വർഷത്തെ കാലതാമസത്തിന് 9% അധിക പലിശ സഹിതം അധിക തുകയായ 21 രൂപ തിരികെ നൽകാനും കഫേ ഉത്തരവിട്ടു.

ഇതിനുപുറമെ ഏഴുവർഷത്തെ നിയമപോരാട്ടത്തിനിടയിൽ ഉണ്ടായ നിയമച്ചെലവിനുള്ള നഷ്ടപരിഹാരമായി റസ്റ്റോറൻ്റിനോട് 2000 രൂപ വലങ്ങാറിന് നൽകാനും കോടതി ഉത്തരവിട്ടു. 

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

  • ആശാ ഭോസ്‌ലെയ്ക്ക് വിട

  • അപകടകാരി; രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് നിരോധിച്ചേക്കും

  • ഗള്‍ഫിലെ SSLC, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading