ജോലി സമയം കഴിഞ്ഞു; പൈലറ്റ് ഇറങ്ങിപ്പോയി, യാത്രക്കാരെ ബസിൽ എത്തിച്ച് എയർ ഇന്ത്യ

air india

ഡൽഹി: ജോലി സമയം അവസാനിച്ചതിന് പിന്നാലെ പൈലറ്റ് വിമാനത്തിൽ നിന്ന് ഉറങ്ങിപ്പോയി. പാരീസ്-ന്യൂഡല്‍ഹി എയര്‍ ഇന്ത്യയിലാണ് സംഭവം. ജയ്പൂരിലെത്തി വിമാനം നിര്‍ത്തി പൈലറ്റുമാര്‍ ഇറങ്ങിപ്പോകുകയായിരുന്നുവെന്നാണ് റിപ്പോർട്ട്‌. തുടര്‍ന്ന് ബസ് മുഖാന്തരമാണ് വിമാനത്തിലെ യാത്രക്കാരെ ഡല്‍ഹിയിലെത്തിച്ചത്.

അതേസമയം എയര്‍ ഇന്ത്യ ഇത് സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ എയര്‍ലൈന്‍ മറ്റൊരു വിമാനം ഏര്‍പ്പാടാക്കാതെ ബസ് മുഖാന്തരം യാത്രക്കാരെ ഡല്‍ഹിയിലെത്തിക്കുകയായിരുന്നുവെന്ന് സ്രോതസുകള്‍ വ്യക്തമാക്കി.

ഞായറാഴ്ചയായിരുന്നു സംഭവം. രാത്രി 10 മണിക്കാണ് എഐ-2022 വിമാനം പാരീസില്‍ നിന്ന് പറന്നുയര്‍ന്നത്. ഇന്ന് രാവിലെ 10.35ന് ഡല്‍ഹിയിലെത്തുന്ന രീതിയിലായിരുന്നു സജ്ജീകരണം. ഡല്‍ഹിയിലെ മഞ്ഞ് കാരണം വിമാനം ജയ്പൂരില്‍ നിര്‍ത്തി. എന്നാല്‍ യാത്ര പുനരാരംഭിക്കാനിരിക്കവേ ജോലി സമയം കഴിഞ്ഞെന്ന് ആരോപിച്ച് പൈലറ്റുമാര്‍ യാത്ര തുടരാന്‍ വിസമ്മതിക്കുകയായിരുന്നു.

അതേസമയം യാത്രക്കാര്‍ക്ക് മറ്റൊരു വിമാനം ഏര്‍പ്പാടാക്കിയില്ലെന്നും യാത്ര വൈകിപ്പിച്ചെന്നും ആരോപിച്ച് യാത്രക്കാരും പ്രതിഷേധിച്ച് രംഗത്തെത്തി. യാത്രക്കാരുടെ പ്രതിഷേധത്തിന് പിന്നാലെ എയര്‍ലൈന്‍ ബസ് തയ്യാറാക്കി നല്‍കിയെന്നും എന്നാല്‍ വളരെ സമയമെടുത്താണ് യാത്രാ സംവിധാനം തയ്യാറാക്കി നല്‍കിയതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

  • ആശാ ഭോസ്‌ലെയ്ക്ക് വിട

  • അപകടകാരി; രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് നിരോധിച്ചേക്കും

  • ഗള്‍ഫിലെ SSLC, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading