ദോഹ: കേരളത്തെ സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായി പടുത്തുയര്‍ത്തുന്നതില്‍ പ്രവാസികളുടെ പങ്ക് അവിസ്മരണീയമാണെന്ന് പി.ടി.എ റഹീം എംഎല്‍എ. ‘ദേശാന്തരങ്ങളിലിരുന്ന് ദേശം പണിയുന്നവര്‍’ എന്ന ശ്രദ്ധേയമായ പ്രമേയത്തില്‍ ഐസിഎഫ് സംഘടിപ്പിക്കുന്ന യൂണിറ്റ് സമ്മേളനങ്ങളുടെ ഭാഗമായി അല്‍സദ്ദ് യൂണിറ്റ് സഘടിപ്പിച്ച യുനി- ടുഗെതര്‍ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സക്രിയ പ്രവാസം സാധ്യമാക്കുന്നതില്‍ മലയാളിയുടെ ത്യാഗസന്നദ്ധതയും ആത്മാര്‍ത്ഥതയും സഹായകമായി എന്ന് സംഗമം അഭിപ്രായപ്പെട്ടു. പ്രവാസലോകത്ത് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കുള്ള ആദരവും സംഗമത്തില്‍ നടന്നു. ഐസിഎഫ് ഖത്തര്‍ നാഷണല്‍ സെക്രട്ടറി സിറാജ് ചൊവ്വ കേരള യുവജന സമ്മേളന സന്ദേശവും കഫീല്‍ പുത്തന്‍പള്ളി യൂണിറ്റ് സമ്മേളന പ്രമേയപ്രഭാഷണവും നിര്‍വഹിച്ചു.
നൗഷാദ് അതിരുമട, സയ്യിദ് സിദ്ദീഖ് തങ്ങള്‍, മജീദ് മുക്കം, വഹാബ് സഖാഫി, സുഹൈല്‍ കെട്ടുങ്ങല്‍, സൈനുല്‍ ആബിദ് തങ്ങള്‍, ഇബ്രാഹീം സഖാഫി, റമീസ് തളിക്കുളം, ഷെഹീന്‍ വളപട്ടണം, അബ്ദുല്ല സഖാഫി എന്നിവര്‍ സംസാരിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
