ഖത്തര്‍ ബോട്ട് ഷോ ഇന്ന് മുതല്‍; കാത്തിരിക്കുന്ന സമുദ്ര വിസ്മയങ്ങള്‍ എന്തൊക്കെ?

QATAR boat show

ദോഹ: പ്രഥമ ഖത്തര്‍ ബോട്ട് ഷോ 2024ന് ഇന്ന് തുടക്കം. ഓള്‍ഡ് ദോഹ തുറമുഖത്ത് ഇന്ന്, നവംബര്‍ 6 മുതല്‍ നവംബര്‍ ഒന്‍പത് വരെ നാല് ദിവസങ്ങളില്‍ ആഡംബര നൗകകളും മറ്റ് സമുദ്ര വിസ്മയങ്ങളും സന്ദര്‍ശകര്‍ക്കായി ഒരുക്കും. ആവേശകരമായ വിനോദ, സാംസ്‌കാരിക, ജലകായിക പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും.

സ്റ്റാന്‍ഡ്-അപ്പ് പാഡില്‍ ഷോ, ജെറ്റ് സ്‌കീ ഷോ, ഡ്രാഗണ്‍ ബോട്ട് ഷോകള്‍, സ്‌കൈ ഡൈവിംഗ് ഷോ എന്നിവയുള്‍പ്പെടെയുള്ള പരിപാടികള്‍ നടക്കും. ആക്റ്റിവിറ്റീസ് ,എഫ് ആന്‍ഡ് ബി ഏരിയയില്‍ തത്സമയ സംഗീത പരിപാടികളും കാര്‍ണിവല്‍ ഗെയിമുകളും നടക്കും. വേദിക്ക് ചുറ്റും അണിനിരക്കുന്ന സൈനിക ബാന്‍ഡുകള്‍ സിംഫണികളും അവതരിപ്പിക്കും.

ഫയര്‍ വര്‍ക്കുകളുടെ പ്രയോഗം, വാട്ടര്‍ ഫൗണ്ടെയ്ന്‍ എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും. ഒരു ദിവസത്തെ പാസിന് 35 റിയാലും നാല് ദിവസത്തെ പാസിന് 100 ഖത്തര്‍ റിയാലുമാണ് നിരക്ക്. അതിവേഗം ടിക്കറ്റുകള്‍ വിറ്റ് തീരുന്നതായി സംഘാടകര്‍ അറിയിച്ചു.

ഖത്തര്‍ ബോട്ട് ഷോ 2024 അനുബന്ധ പരിപാടികള്‍:

  • ക്രാഫ്റ്റ്‌സ്മാന്‍ ഷോ – നവംബര്‍ 6 മുതല്‍ 9 വരെ , 5pm – 10pm
  • പരമ്പരാഗത മാരിടൈം ബാന്‍ഡ് – നവംബര്‍ 6 മുതല്‍ 9 വരെ – മഗ്രിബിന് ശേഷം – 10 pm
  • ഹോഴ്‌സ് പരേഡ് – നവംബര്‍ 6 മുതല്‍ 9 വരെ – 4pm, 5pm, 6pm
  • മിലിറ്ററി ബാന്‍ഡ് പരേഡ് – നവംബര്‍ 6 മുതല്‍ 9 വരെ – 4.30 മുതല്‍
  • കയാക്ക് ഫിഷിംഗ് മത്സരം – നവംബര്‍ 8 മുതല്‍ 9 വരെ – 2.30pm – 6pm
  • പരമ്പരാഗത പേള്‍ ഡൈവിംഗ് മത്സരം – നവംബര്‍ 9 – 3pm – 6pm

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading