ദോഹ: ഖത്തറിലെ റോഡുകളില്‍ അടിയന്തര വാഹനങ്ങളുടെ യാത്രകള്‍ക്ക് തടസ്സമുണ്ടാക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പോലീസ്, സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ യാത്രകള്‍ക്ക് വഴിയൊരുക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. ഇത് ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.
അതേസമയം അടിയന്തര വാഹനങ്ങള്‍ക്ക് ഗതാഗത തടസ്സമുണ്ടാക്കുന്നത് ട്രാഫിക് നിയമലംഘനമാണ്. സൈറണ്‍ മുഴങ്ങിയുള്ള യാത്രകളില്‍ അടിയന്തര വാഹനങ്ങളെ (പോലീസ്, ആംബുലന്‍സ്, സെക്യൂരിറ്റി വാഹനങ്ങള്‍, സിവില്‍ ഡിഫന്‍സ്) ഓവര്‍ടേക്ക് ചെയ്താല്‍ 500 ഖത്തര്‍ റിയാല്‍ പിഴ ചുമത്തപ്പെടും.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
