ഹിത പരിശോധന വിജയം; ഖത്തറില്‍ ഭരണഘടനാ ഭേദഗതികള്‍ അമീര്‍ അംഗീകരിച്ചു

amir

ദോഹ: ഖത്തറിന്റെ സ്ഥിരം ഭരണഘടനയിലെ ഭേദഗതികള്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി അംഗീകരിച്ചു. ഇന്നലെ, 2024 നവംബര്‍ 5 ചൊവ്വാഴ്ച നടന്ന ഹിത പരിശോധനയില്‍ 90.6 ശതമാനം അംഗീകാരം ലഭിച്ചതിന് പിന്നാലെ നടത്തിയ അവലോകനത്തിന് ശേഷം രാജ്യത്തെ സ്ഥിരം ഭരണഘടനയിലെ 2024 ലെ ഭരണഘടനാ ഭേദഗതികള്‍ അമീര്‍ അംഗീകരിച്ചു.

ഭേദഗതികള്‍ റഫറണ്ടം ഫലങ്ങള്‍ പ്രഖ്യാപിക്കുന്ന തീയതി മുതല്‍ പ്രാബല്യത്തില്‍ വരികയും ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.

ഭരണഘടന ഭേദഗതി നിലവില്‍ വരുന്നതോടെ രാജ്യത്തെ ശൂറ കൗണ്‍സില്‍ ഘടനയില്‍ വന്‍മാറ്റമാണ് സംഭവിക്കുക. നിലവിലുള്ള തിരഞ്ഞെടുപ്പ് രീതിക്ക് പകരം യോഗ്യരായ ആളുകളെ ഖത്തര്‍ അമീര്‍ ശൂറ കൗണ്‍സിലിലേക്ക് നോമിനേറ്റ് ചെയ്യും. നിലവില്‍ ശൂറ കൗണ്‍സില്‍ അംഗങ്ങളില്‍ മൂന്നില്‍ രണ്ട് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ബാക്കി അമീര്‍ നോമിനേറ്റ് ചെയ്യുന്ന അംഗങ്ങളും ആയിരുന്നു. ഇതിനു പുറമെ ഭരണഘടനയുടെ മറ്റു ചില ആര്‍ട്ടിക്കുകളിലും മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നതാണ് ഈ വര്‍ഷം പ്രഖ്യാപിച്ച ഭരണഘടന ഭേദഗതി.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading