ദോഹ: ഖത്തറില്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം. കോര്‍ണിഷില്‍ നിന്ന് റാസ് അബു അബൗദ് എക്സ്പ്രസ് വേയിലേക്കുള്ള തുരങ്ക പാതയും തുടര്‍ന്ന് ഷാര്‍ഖ് ഇന്റര്‍സെക്ഷനില്‍ നിന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ദിശയിലുള്ള മൂന്ന് റോഡുകളും താല്‍ക്കാലിക റോഡ് അടച്ചിടും. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് റോഡ് അടയ്ക്കുന്നതെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) അറിയിച്ചു.
നവംബര്‍ 8 വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണി മുതല്‍ നവംബര്‍ 10 ഞായറാഴ്ച പുലര്‍ച്ചെ 5 മണി വരെ റോഡുകളില്‍ ഗതാഗതം തടസ്സപ്പെടും. ഹമദ് വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരും മറ്റ് റോഡ് ഉപയോക്താക്കളും ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേരാന്‍ സമീപത്തെ ബദല്‍ റോഡുകള്‍ ഉപയോഗിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
